പ്രതിപക്ഷ നേതാവിന്റെ പേര് പറഞ്ഞ് രമേശ് ചെന്നിത്തലയെ അപമാനിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായി ഐ ഗ്രൂപ്പ് നേതാക്കള്‍. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ചുമതല ഉമ്മന്‍ ചാണ്ടിക്ക് ആയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി രമേശ് ചെന്നിത്തല എന്ന് ഒരു നേതാവും പറഞ്ഞിട്ടില്ല.
എന്നിട്ടും പരാജയത്തിന്റെ ഉത്തരവാദിത്വം ചെന്നിത്തലയുടെ മാത്രമായ് മാറി. നിലവിലെ 22 എംഎല്‍എ മാരും രമേശ് ചെന്നിത്തല തന്നെ പ്രതിപക്ഷ നേതാവായി തുടരണം എന്നാണ് തീരുമാനിച്ചത്. എന്നാല്‍ എംഎല്‍എമാരുടെ പിന്തുണ ചെന്നിത്തലക്ക് ഇല്ല എന്ന തെറ്റായ വാര്‍ത്തയാണ് പുറത്തുവന്നത്.
ഹൈക്കമാന്റ് നിര്‍ത്തിയ 15 സ്ഥാനാര്‍ത്ഥികളില്‍ 2 പേര്‍ മാത്രമാണ് വിജയിച്ചത്. അതും കോണ്‍ഗ്രസ്സിന്റെ കുത്തക സീറ്റില്‍. ഈ 13 പേര്‍ പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കും. ഹൈക്കമാന്റ് എന്ന് പറഞ്ഞ് കേരളത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ ചില ദേശീയ നേതാക്കള്‍ നടത്തുന്ന ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്.
വിജയ സാധ്യതയുണ്ടായിരുന്ന കായംകുളത്തും ചേര്‍ത്തലയിലും പരാജയപെട്ടതും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പോരായ്മയാണെന്ന് പുറത്തു വരുന്നിരുന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിന് പകരം പാലും പഴവും ചര്‍ച്ച ചെയ്താല്‍ സ്ഥാനാര്‍ത്ഥി വിജയിക്കില്ലന്നും ഇവര്‍ പറയുന്നു.
കഴിഞ്ഞ 5 വര്‍ഷം പ്രതിപക്ഷ നേതാവ് ഉയര്‍ത്തി കൊണ്ടുവന്ന ആരോപണങ്ങള്‍ മാധ്യമങ്ങളും, ജനങ്ങളും ഏറ്റെടുത്തു എങ്കിലും കോണ്‍ഗ്രസ്സിലെ മറ്റ് നേതാക്കള്‍ ഇത് ഏറ്റെടുക്കാന്‍ തയ്യാറായില്ല പ്രതിപക്ഷ നേതാവിനെ മാറ്റി പകരം ഹൈക്കമാന്റ് എന്നു പറയുന്ന നേതാവിന് കേരളത്തില്‍ വേര് ഉറപ്പിക്കുന്നതിനാണ് ചെന്നിത്തലയെ തെറിപ്പിച്ചതെന്നും ഇതില്‍ സോണിയ ഗാന്ധിക്കോ ,രാഹുല്‍ ഗാന്ധിക്കോ പങ്കില്ലന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.
Get real time update about this post categories directly on your device, subscribe now.