മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമം ; ഇഡിക്കെതിരെ കേസ്, ഹൈക്കോടതി വിധിയെ വളച്ചൊടിച്ചവര്‍ പ്രതിരോധത്തില്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ വിചാരണ കോടതി കേസെടുത്തോടെ, ഹൈക്കോടതി വിധിയെ വളച്ചൊടിച്ചവര്‍ പ്രതിരോധത്തിലായി. ഇ ഡി ക്കെതിരായ ക്രൈം ബ്രാഞ്ച് കേസിലെ ഹൈക്കോടതി വിധി, സര്‍ക്കാരിനെതിരാണെന്ന് വ്യാഖ്യാനിച്ചവര്‍ക്കേറ്റ തിരിച്ചടി കൂടിയാണ്.

വിചാരണക്കോടതിയുടെ നടപടി. തുടര്‍നടപടിക്ക് വിചാരണക്കോടതിയെ ചുമതലപ്പെടുത്തിയ ഹൈക്കോടതി വിധി വളച്ചൊടിച്ച്, സര്‍ക്കാരിന് തിരിച്ചടിയെന്ന് വാര്‍ത്ത നല്‍കുകയായിരുന്നു അന്ന് ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചതിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി നെതിരെ ക്രൈംബ്രാഞ്ച് ഇട്ട എഫ് ഐ ആര്‍ ഹൈക്കോടതി റദ്ദാക്കിയ ദിവസം.

അന്ന് ചാനലുകളും പിറ്റേദിവസം പത്രങ്ങളും വാര്‍ത്ത സര്‍ക്കാരിനെതിരാക്കി ആഘോഷിച്ചു. ഇ ഡിയുടെ വാദങ്ങളെല്ലാം ഹൈക്കോടതി ശരിവെച്ചു എന്നും , ക്രൈംബ്രാഞ്ചിനും സര്‍ക്കാരിനും തിരിച്ചടി എന്നുമായിരുന്നു പ്രചരണം.

ഹൈക്കോടതിവിധി നിക്ഷിപ്ത താല്‍പര്യക്കാരായ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു എന്നാണ് വിചാരണക്കോടതി നടപടിയിലൂടെ ഇപ്പോള്‍ വ്യക്തമാകുന്നത്. മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന പരാതി പരിശോധിക്കേണ്ടത് വിചാരണ കോടതിയാണ് എന്നായിരുന്നു , എഫ്‌ഐആര്‍ റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി. ഏപ്രില്‍ 16ന് പറഞ്ഞത്. എഫ്‌ഐആര്‍ ഒഴികെ ക്രൈംബ്രാഞ്ച് ഹാജരാക്കിയ ഒരു രേഖപോലും അന്ന് ഹൈക്കോടതി റദ്ദാക്കിയിരുന്നുമില്ല.

ഹൈക്കോടതി വാര്‍ത്ത വസ്തുതാപരമായി അന്ന് റിപ്പോര്‍ട്ട് ചെയ്തത് കൈരളി ന്യൂസ് ഉള്‍പ്പെടെ ഒന്നോ രണ്ടോ മാധ്യമങ്ങള്‍ മാത്രമാണ്. കൈരളിയുടെ ന്യൂസ് ആന്‍ഡ് വ്യൂസ് സംവാദപരിപാടിയില്‍ പങ്കെടുത്ത നിയമ വിദഗ്ധനായ , അഡ്വക്കേറ്റ് എം സി ആഷിക്ക്, ഹൈക്കോടതി വിധി വസ്തുതാപരമായി വിലയിരുത്തി നിലപാട് എടുത്തതിന്റെ പേരില്‍, സൈബര്‍ ആക്രമണം നേരിടേണ്ടതായി വന്നു.

ക്രൈംബ്രാഞ്ച് ഹാജരാക്കിയ രേഖകള്‍ പരിശോധിച്ച് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കേസെടുത്തതോടെ എന്തായിരുന്നു ഹൈക്കോടതി വിധിയുടെ ഉള്ളടക്കം എന്ന് വസ്തുത പുറത്തുവരികയാണ്. ഇഡിയോട് വിശദീകരണം തേടിയ കോടതി കേസ് 27 പരിഗണിക്കാന്‍ മാറ്റിയിരിക്കുകയാണ്.

മുഖ്യമന്ത്രിക്കെതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ഇഡി ശ്രമിച്ചു, എന്ന ക്രൈംബ്രാഞ്ച് കണ്ടെത്തലില്‍ കഴമ്പുണ്ട് എന്നത് വ്യക്തമാക്കുന്നതാണ് വിചാരണ കോടതി നടപടി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹൈക്കോടതി വാര്‍ത്ത വളച്ചൊടിച്ച മാധ്യമങ്ങള്‍ക്ക് ഏറ്റ തിരിച്ചടി കൂടിയായി വിചാരണക്കോടതി ആരംഭിച്ചിരിക്കുന്ന തുടര്‍നടപടികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News