ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ വാര്‍ത്താസമ്മേളനത്തില്‍ നിന്ന് ഏഷ്യാനെറ്റ് പ്രതിനിധിയെ ഇറക്കിവിട്ടു. കോഴിക്കോട് തളിയിലെ ജില്ലാകമ്മിറ്റി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്നാണ് പറഞ്ഞുവിട്ടത്. വാര്‍ത്താസമ്മേളനം തുടങ്ങുന്നതിന് മുമ്പ് പുറത്തുപോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനുള്ള ബിജെപി തീരുമാനത്തിന്റെ ഭാഗമായാണ് പറഞ്ഞുവിട്ടത്. നടപടി ശരിയായില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ സുരേന്ദ്രനെ അറിയിച്ചു.

‘സംഘി ചത്താല്‍ വാര്‍ത്ത കൊടുക്കില്ലെന്ന് പറയുന്നവരെ എങ്ങനെ പങ്കെടുപ്പിക്കാനാകും, ഞാനുമൊരു സംഘിയല്ലേ’ ? എന്ന് സുരേന്ദ്രന്‍ ചോദിച്ചു. നേരത്തെ കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ ഡല്‍ഹിയില്‍ നടത്തിയ ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ നിന്നും ഏഷ്യാനെറ്റിനെ ഇറക്കിവിട്ടിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel