കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ഒരു കെപിസിസി ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എന്ന പേരില്‍ ലക്ഷങ്ങള്‍ തട്ടിയതായി ബാലുശ്ശേരിയില്‍ പരാജയപ്പെട്ട യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ധര്‍മ്മജന്‍ ഇത് സംബന്ധിച്ച് കെപിസിസി പ്രസിഡണ്ടിന് പരാതി നല്‍കി.

തന്റെ ജാതി പറഞ്ഞാല്‍ വോട്ട് ലഭിക്കില്ല എന്ന് കെപിസിസി സെക്രട്ടറി പ്രചരിപ്പിച്ചെന്നും പരാതിയിലുണ്ട്. കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നും ഇത് തിരഞ്ഞെടുപ്പില്‍ ചെലവഴിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ധര്‍മജന്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. ഇവരും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.

ഉന്നയിച്ച കാര്യങ്ങള്‍ വളരെ കൃത്യമാണെന്നും തന്നെപ്പോലെ ഒരാള്‍ക്ക് വെറുതെ പരാതി പറഞ്ഞ് ആളാകേണ്ട കാര്യമില്ലെന്നും ധര്‍മജന്‍ ഒരു ഓൺലൈൻ മാധ്യമത്തോട് പറഞ്ഞു പറ. വ്യക്തിവിദ്വേഷത്തിന്റെ പേരിലല്ല, മറിച്ച് കോണ്‍ഗ്രസുകാരന്‍ എന്ന നിലയിലുണ്ടായ വേദനയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. പ്രചാരണത്തില്‍ ഒപ്പം നിന്നുകൊണ്ട് നിസഹകരണം തോന്നാത്ത തരത്തില്‍ വളരെ നാടീകയമായിട്ടായിരുന്നു ഇരുവരുടെയും പെരുമാറ്റം. ഓരോ സ്ഥലത്തുനിന്നും പണം വാങ്ങിയത് താന്‍ അറിഞ്ഞിരുന്നു.കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്കു ദുഖവും വിഷമവുമുണ്ടാക്കിയ കാര്യമാണിത്. കെപിസിസി സെക്രട്ടറി എന്ന വലിയ പദവിയിലിരിക്കുന്ന അദ്ദേഹം കോഴിക്കോട് ഡിസിസി പ്രഡിന്റാവാന്‍ ശ്രമം നടത്തുന്നയാളുമാണ്. ഇത്തരം ആളുകളെയൊന്നും കോണ്‍ഗ്രസ് ചുമന്നു നടക്കേണ്ട കാര്യമില്ല. ഇങ്ങനെയുള്ളവര്‍ക്കെതിരെ എന്തെങ്കിലും നടപടിയല്ല, പുറത്താക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഇവരെയൊന്നും വച്ച് ഈ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ല. പാര്‍ട്ടിയാണ് ഏറ്റവും വലുത്. അതുകഴിഞ്ഞേ വ്യക്തികളുള്ളൂ. അതുകൊണ്ടാണ് പരാതി നല്‍കിയത്.

മുസ്ലീം ലീഗ് വോട്ടുകള്‍ തനിക്ക് ലഭിച്ചില്ലെന്നും ധര്‍മ്മജന്‍ പരാതിയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News