വി.ഡി.സതീശൻ മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷ: മുഖ്യമന്ത്രി

പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത വി.ഡി.സതീശനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിനന്ദിച്ചു. പഴയ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയെ കുറിച്ച്‌ അഭിപ്രായം എന്ത് എന്ന ചോദ്യത്തിനോടും മുഖ്യമന്ത്രി പ്രതികരിച്ചു.

അദ്ദേഹത്തിന്റെ ഈ വിഷമത്തിനിടയില്‍ എന്റെ വിലയിരുത്തല്‍ കൂടി വേണോ എന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. അതില്ലാതിരിക്കലാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.വിഡി സതീശന്റെ പ്രതിപക്ഷ നിരയിലെ പ്രകടനവും, സഭയിലെ പ്രകടനവും മികച്ചതാണ്. അത് വച്ചുനോക്കുമ്പോള്‍ അദ്ദേഹം മികച്ചൊരു പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here