സഹകരണ മേഖലയില്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കും ; മന്ത്രി വി എന്‍ വാസവന്‍

സഹകരണ മേഖലയില്‍ ജനക്ഷേമ പദ്ധതികള്‍ നടപ്പാക്കുമെന്ന് സഹകരണ മന്ത്രിയായി ചുമതലയേറ്റ വി എന്‍ വാസവന്‍. പകരം കിടപ്പാടം ഇല്ലാതെ സഹകരണ ബാങ്കുകള്‍ ജപ്തി നടത്തില്ലെന്ന് സഹകരണ മന്ത്രി വി എന്‍ വാസവന്‍. ഇതിനായി നിയമ പരിഷ്‌ക്കാരം നടത്തും. സഹകരണ ബാങ്കുകളില്‍ എന്‍ആര്‍ഐ നിക്ഷേപം കൊണ്ട് വരാന്‍ നടപടി ഉണ്ടാകുമെന്നും വാസവന്‍ വ്യക്തമാക്കി.

സഹകരണ മേഖലയില്‍ പുതിയ ജനക്ഷേമ പദ്ധതികള്‍ ഉണ്ടാകും. ലോണ്‍ എടുത്തു ജപ്തിയുടെ മുന്നില്‍നില്‍ക്കുന്ന സാധാരണക്കാര്‍ക്ക് ആശ്വാസ ഏകുന്നതാണ് ഇതില്‍ പ്രധാനം. ജപ്തി ചെയ്ത് വഴിയിലേക്ക് ആരെയും ഇറക്കി വിടില്ല. ഇതിനായി നിയമ പരിഷ്‌കാരം. ആലോചനയിലാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രധാന ബാങ്കര്‍ ആയി മാറുകയാണ് ലക്ഷ്യമെന്ന് വാസവന്‍ പറയുന്നു. നിക്ഷേപം വന്‍തോതില്‍ ആകര്‍ഷിക്കണം. പ്രവാസികള്‍ വഴി എന്‍ആര്‍ഐ നിക്ഷേപം കൊണ്ടുവരാനാണ് ശ്രമം.

പരമാവധി വായ്പ നല്‍കി കേരള ബാങ്ക് വിപുലീകരിക്കണം. അങ്ങനെ ഒന്നാമത് നില്‍ക്കുന്ന പൊതുമേഖല ബാങ്കിനൊപ്പം എത്തണം. കൃഷിക്കാര്‍ക്ക് പുതിയ വായ്പാ പദ്ധതികളും പരിഗണനയിലുണ്ട്. കോട്ടയം പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് വിഎന്‍ വാസവന്‍ ആശയങ്ങള്‍ പങ്കു വെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News