തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച നടത്തും ; ഫിഷറീസ് മന്ത്രി സജി ചെറിയാന്‍

തീരദേശ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാവരുമായും ചര്‍ച്ച നടത്തുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ആലപ്പുഴ രൂപതാ അധ്യക്ഷനെ കണ്ട ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ഉച്ചക്ക് രണ്ടു മണിയോടെയാണ് ഫിഷറീസ് മന്ത്രി സജീ ചെറിയാന്‍ ആലപ്പുഴ രൂപതാധ്യക്ഷനെ കാണാന്‍ ബീഷപ്പ് ഹൗസ്സില്‍ എത്തിയത്. തീരദേശ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ രൂപതാ അദ്ധ്യക്ഷന്‍ മന്ത്രിയെ ധരിപ്പിച്ചു.

തീരദേശ മേഖലയിലെ മത്സ്യതൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പഠിച്ച് ശാശ്വതമായ പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News