“കൈത്താങ്ങ് ” കൊവിഡ് സുരക്ഷാ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു

വടകര മടപ്പള്ളി മണക്കാട് തെരു കേന്ദ്രമായി പ്രവർത്തിക്കുന്ന “കൈത്താങ്ങ് ” നന്മക്കൂട്ടം പ്രദേശത്തെ 250 ൽ പരം വീടുകളിലേക്ക് കൊവിഡ് സുരക്ഷാ സാധനങ്ങൾ അടങ്ങിയ കിറ്റ് വിതരണം ചെയ്തു.

പദ്ധതിയുടെ ഉദ്ഘാടനം ഒഞ്ചിയം പഞ്ചായത്തംഗം യു. എം. സുരേന്ദ്രൻ നിർവഹിച്ചു. പ്രദേശവാസികൾക്കായി ബ്ലഡ്‌ പ്രഷർ, ഷുഗർ, ഓക്സിജൻ ലവൽ, ശരീര ഊഷ്മാവ് എന്നിവ പരിശോധിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കി കൊണ്ടുള്ള ക്യാമ്പും സംഘടിപ്പിച്ചു.

ചടങ്ങിൽ കൈത്താങ്ങ് രക്ഷാധികാരി പി. പി. രാഘവൻ അദ്ധ്യക്ഷനായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News