“യാസ് ചുഴലിക്കാറ്റ് തീവ്രമാകും”: പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകും

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട യാസ് ചുഴലിക്കാറ്റ് തീവ്രമാകുമെന്ന് റിപ്പോർട്ട്. യാസ് പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകുമെന്നാണ് സൂചന.

തിങ്കളാഴ്ചയോടെ യാസ് ചുഴലിക്കാറ്റായി മാറുമെന്നും വടക്കുപടിഞ്ഞാറൻ ദിശയിലൂടെ കടന്നുപോയി അതിതീവ്ര ചുഴലിക്കാറ്റാകുമെന്നുമാണ് റിപ്പോർട്ട്.മെയ് 26 ന് പശ്ചിമ ബംഗാളിലൂടെയും ഒഡീഷയിലൂടെയും കടന്നുപോകുമെന്നാണ് വിവരം. അയൽ രാജ്യമായ ബംഗ്ലാദേശിലൂടെയും യാസ് കടന്നുപോകും.

മെയ് 26 ന് ഉച്ചതിരിഞ്ഞ് 110 കിലോമീറ്റർ വേഗതയിലായിരിക്കും കാറ്റ് വീശുക. കാറ്റിന്റെ വേഗത മണിക്കൂറിൽ 90-100 കിലോമീറ്റർ വരെ എത്തുമെന്നും അതിനുശേഷം വൈകുന്നേരം വരെ വർദ്ധിക്കുമെന്നും റീജ്യണൽ കാലാവസ്ഥ വകുപ്പ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here