മഹാരാഷ്ട്രയില്‍ പുതിയ കൊവിഡ് രോഗികള്‍ 26,133 ; രോഗമുക്തി നേടിയവര്‍ 40,294

മഹാരാഷ്ട്രയില്‍ 26,133 പുതിയ കൊവിഡ് കേസുകളും 682 മരണങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. 40,294 പേര്‍ക്ക് അസുഖം ഭേദമായി ആശുപത്രി വിട്ടു. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 55,53,225 ആയി ഉയര്‍ന്നു.

മരണസംഖ്യ 87,300 ആയി. സംസ്ഥാനത്ത് നിലവില്‍ 3,52,247 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 51,11,095 പേരാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്തെ രോഗമുക്തി നിരക്ക് 92.04 ശതമാനമാണ്, മരണനിരക്ക് ഇപ്പോള്‍ 1.57 ശതമാനത്തിലെത്തി.

മുംബൈ നഗരത്തില്‍ 1,299 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 52 പേരുടെ മരണം രേഖപ്പെടുത്തിയതോടെ നഗരത്തിലെ മരണ സംഖ്യ 14,574 ആയി ഉയര്‍ന്നു. 1,827 പേര്‍ക്ക് അസുഖം ഭേദമായി. നഗരത്തില്‍ മൊത്തം രോഗികളുടെ എണ്ണം 6,96,379. രോഗമുക്തി നേടിയവര്‍ 6,51,216

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News