കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നൂറോളം പേരെ പങ്കെടുപ്പിച്ച് വിവാഹ സല്‍ക്കാരവും ആഘോഷവും ; വീട്ടുകാര്‍ക്കെതിരെ പൊലീസ് കേസ്

കൊല്ലത്ത് കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു നൂറോളം പേരെ പങ്കെടുപ്പിച്ചു വിവാഹ സല്‍ക്കാരവും ആഘോഷവും നടത്തിയ വീട്ടുകാര്‍ക്കെതിരെ ഇരവിപുരം പൊലീസ് കേസെടുത്തു. ഇരവിപുരം കാക്കത്തോപ്പ് റ്റൈല്‍മ ഹൗസില്‍ ബെര്‍ച്മാന്‍ ജോസഫിനെതിരെയാണ് കേരള എപിഡര്‍മിക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം കേസെടുത്തിരിക്കുന്നത്.

നൂറോളം പേര്‍ പങ്കെടുത്ത ചടങ്ങില്‍ സ്ത്രീകളുടെയും കുട്ടികളുടെയും നൃത്ത പരിപാടികളും ഉണ്ടായിരുന്നു. തെക്കുംഭാഗം ഭാഗം കൗണ്‍സിലര്‍ ആയ സുനില്‍ ജോസിന്റെ ബന്ധുക്കളാണ് ഇവര്‍. പൊതുജനങ്ങള്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തത്.

ഇതില്‍ പ്രകോപിതനായി കൗണ്‍സിലരുടെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ ബന്ധുക്കള്‍, സമീപത്തു താമസിക്കുന്ന ജോസഫ് ഹിലറി എന്ന വ്യക്തിയാണ് പരാതി നല്‍കിയതെന്ന് തെറ്റിദ്ധരിച്ച് ജോസഫിന്റെ വീട്ടില്‍ വന്നു അസഭ്യം പറയുകയും ആക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതേതുടര്‍ന്ന് കൗണ്‍സിലര്‍ക്കും ഒപ്പമുണ്ടായിരുന്നവര്‍ക്കുമെതിരെ ഇരവിപുരം പോലീസ് മറ്റൊരു കേസ് കൂടി എടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel