തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയ്ക്കു സാധ്യത: ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാകളക്ടര്‍

തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴയ്ക്കു സാധ്യത. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന റഡാര്‍ ചിത്രങ്ങള്‍ പ്രകാരം ജില്ലയില്‍ ഇന്നു രാത്രി കനത്ത മഴയ്ക്കു സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

തീരപ്രദേശങ്ങളിലുള്ളവരും ഡാമുകളുടെ വൃഷ്ടി പ്രദേശത്തു താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണം.

മലയോര പ്രദേശങ്ങളില്‍ നിലവില്‍ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും ജാഗ്രതവേണമെന്നും കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here