ഭവാനിപ്പുഴ സാഹസികമായി കടന്ന് ആദിവാസി ഊരുകളില്‍ അഭിനന്ദനാര്‍ഹമായ സന്നദ്ധസേവനം കാഴ്ചവെച്ച് ആരോഗ്യപ്രവര്‍ത്തകര്‍

കൊവിഡ് പ്രതിരോധത്തിനായി സമാനതകളില്ലാത്ത സേവനമാണ് ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ മനുഷ്യന്റെ ജീവനും ഏറെ വിലപ്പെട്ടതാണെന്ന തിരിച്ചറിവോടെയാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം. അത്തരമൊരു കാഴ്ചയാണ് അട്ടപ്പാടിയില്‍ നിന്ന്.

പാറക്കെട്ടുകളും അടിയൊഴുക്കുകളുമുള്ള ഭവാനിപ്പുഴ സാഹസികമായി മുറിച്ചു കടക്കുകയാണ് നാല് പേര്‍. പുതൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ സുകന്യയുടെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സംഘം. ലക്ഷ്യം പ്രാക്തന ഗോത്രവിഭാഗമായ കുറുമ്പര്‍ താമസിക്കുന്ന ഉള്‍ വനത്തിലെ മുരുഗള ഊര്.

ആദിവാസികള്‍ കാടിനകത്ത് ഒറ്റപ്പെട്ട് കഴിയുന്ന ഊരിലെത്തി കൊവിഡ് പരിശോധന നടത്താനുള്ള യാത്രയാണ്. ഏറെ സമയമെടുത്ത് സാഹസികമായി പുഴ മുറിച്ച് കടന്നു.

പിന്നെ വനത്തിലെ ദുര്‍ഘടമായ പാതയിലൂടെ കിലോമീറ്ററുകളോളം കാല്‍ നടയാത്ര. മണിക്കൂറുകളെടുത്ത് മുരുഗളയിലെത്തിയ സംഘം ഊര് നിവാസികളില്‍ ആന്റിജന്‍ പരിശോധന നടത്തി.

മുപ്പത് പേരില്‍ നടത്തിയ പരിശോധനയില്‍ പോസിറ്റീവായ ഏഴ് പേരെ പുതൂരിലെ കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരെ പോലെ ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരാണ് വിഷമകരമായ സാഹചര്യത്തില്‍ നാടിന്റെ നല്ല നാളേയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നത്. ഇവരുടെ നിസ്വാര്‍ത്ഥമായ സേവനത്തെ എത്ര നല്ല വാക്കുകള്‍ കൊണ്ട് വിശേഷിപ്പിച്ചാലും മതിയാവില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News