വി ഡി സതീശനെതിരെ മുഖ്യമന്ത്രിയ്ക്ക് പരാതി

നിയുക്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കൊവിഡ് പ്രോട്ടോകോളും ലോക്ഡൗൺ നിയമവും ലംഘിച്ചതായി പരാതി. വി ഡി സതീശനെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന ജോ. സെക്രട്ടറി എൻ.അരുണാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

കൊവിഡ് ചുമതലയുള്ള ജില്ല കളക്ടർക്കും പോലീസ് മേധാവിക്കും ദൃശ്യങ്ങൾ ഉൾപ്പടെയുള്ള തെളിവോടുകൂടിയാണ് പരാതി നൽകിയത്കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് ആൾക്കൂട്ട സ്വീകരണം സംഘടിപ്പിച്ചുവെന്നാണ് ആരോപണം നിയമ ലംഘനത്തിനെതിരെ തിങ്കളാഴ്ച കോടതിയെ സമീപിക്കുമെന്നും എൻ.അരുൺ വ്യക്തമാക്കി.

ഇന്നലെയായിരുന്നു വി ഡി സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. ഇതിനു ശേഷമായിരുന്നു, സതീശൻ്റെ പറവൂരിലെ വീട്ടിലും പിന്നീട് എറണാകുളം ഡി സി സി ഓഫീസിലുമുൾപ്പടെ വലിയ ആൾക്കൂട്ട സ്വീകരണം സംഘടിപ്പിക്കപ്പെട്ടത്.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് എ ഐ വൈ എഫ് സംസ്ഥാന ജോയിൻ സെക്രട്ടറി എൻ അരുൺ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

ലോക്ഡൗൺ നിയന്ത്രണങ്ങൾ നിലവിലിരിക്കെ നടപടി ലംഘിച്ച് സാമൂഹ്യ അകലം പാലിക്കാതെ സ്വീകരണ പരിപാടി സംഘടിപ്പിച്ചതിന് സതീശനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.കൊവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ച് നടത്തിയ സർക്കാരിൻ്റെ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ നുണപ്രചാരണം നടത്തി ചടങ്ങിൽ നിന്ന് വിട്ട് നിന്ന പ്രതിപക്ഷത്തിന് നേതൃത്വം നൽകുന്നയാൾ തന്നെ നിയമ ലംഘനം നടത്തിയെന്നും എഐവൈ എഫ് ചൂണ്ടിക്കാട്ടി.നിയുക്ത പ്രതിപക്ഷ നേതാവിൻ്റെ കൊവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനെതിരെ നാളെ കോടതിയെ സമീപിക്കുമെന്നും എഐവൈ എഫ് നേതാവ് എൻ അരുൺ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News