മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് പടരുന്നു; മരണം 100 കവിഞ്ഞു

മഹാരാഷ്ട്രയിൽ ബ്ലാക്ക് ഫംഗസ് പടരുന്നു. ഏപ്രിൽ മാസത്തിൽ 1500 പേർക്കാണ് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 850-ഓളം പേർ ഇപ്പോഴും ചികിത്സയിലാണ്. അസുഖം ബാധിച്ചു മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞിരിക്കുകയാണ്.

ബ്ലാക്ക് ഫംഗസ് അസുഖമുള്ളവർ സംസ്ഥാന ആരോഗ്യവകുപ്പിനെ രോഗ വിവരം അറിയിക്കണമെന്നാവശ്യപ്പെട്ട് പകർച്ചവ്യാധി നിയമപ്രകാരം വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി രാജേഷ് ടോപ്പേ അറിയിച്ചു.

കഴിഞ്ഞ ദിവസം വരെയുള്ള കണക്കനുസരിച്ച് മരണം 100 കടന്നിരുന്നു. മ്യൂക്കർമിസെറ്റസ് എന്ന തരം പൂപ്പൽ മൂലമുണ്ടാവുന്ന അപൂർവരോഗമായ മ്യൂക്കർമൈക്കോസിസ് കൊവിഡ് രോഗം ഭേദമായവരിലാണ് വ്യാപകമായി കാണപ്പെടുന്നത്.

കടുത്ത പ്രമേഹ രോഗികളിലും കൊവിഡ് ചികിത്സയ്ക്കായി അമിതമായി സ്റ്റിറോയ്ഡുകൾ കഴിച്ച് പ്രതിരോധ സംവിധാനത്തിന് കുഴപ്പം സംഭവിച്ചവരിലുമാണ് രോഗം കൂടുതലായും കണ്ടു വരുന്നത്. കൂടാതെ ആശുപത്രിയിലെ ദീർഘനാൾ അത്യാഹിത വിഭാഗങ്ങളിൽ കഴിഞ്ഞവരിലും ഈ രോഗം ബാധിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here