രാജ്യത്ത് 2,40,842 പേർക്ക് കൂടി കൊവിഡ്, 3741 മരണം

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ 2,40,842 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3741 പേർക്കാണ് കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടത്. രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ കുറയുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം.

രാജ്യത്തെ കൊവിഡ് കണക്കിൽ തുടർച്ചയായ കുറവാണ് റിപ്പോർട്ട്‌ ചെയ്തത്. 24 മണിക്കൂറിനിടെ രാജ്യത്ത് 2,40,842 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.3741 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട്‌ ചെയ്തു.രാജ്യത്ത് 28 ലക്ഷം ആക്റ്റീവ് കേസുകൾ നിലവിലുണ്ട്. കഴിഞ്ഞ ദിവസം 21.25ലക്ഷം കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്.

അതേസമയം രാജ്യത്തെ കൊവിഡ് പോസ്റ്റിവിറ്റി നിരക്ക് 11.34% ആയി കുറഞ്ഞു.മഹാരാഷ്ട്രയിൽ 26,133 പുതിയ കേസുകളും,682 മരണവും റിപ്പോർട്ട് ചെയ്തപ്പോൾ.തമിഴ്നാട്ടിൽ 35,873 പേർക്കാണ് കൊവിഡ് റിപ്പോർട്ട്‌ ചെയ്തത് 448 പേർക്ക് ജീവൻ നഷ്ടപ്പെട്ടു . കർണാടകയിൽ പുതുതായി 31,183 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോൾ 451 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്..ദില്ലിയിൽ 2260 പേർക്ക് കൊവിഡ് റിപ്പോർട്ട്‌ ചെയ്തു. മാർച്ച്‌ 31 ശേഷം ഏറ്റവും കുറവ് കേസുകളാണ് ദില്ലിയിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തത്.

രാജ്യത്തെ 7 സംസ്ഥാനങ്ങളിൽ മാത്രാമാണ് കൊവിഡ് കേസുകൾ 10000 മുകളിൽ റിപ്പോർട്ട്‌ ചെയ്യുന്നതെതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കർണാടക,മഹാരാഷ്ട്രാ, തമിഴ്നാട്,പഞ്ചാബ്,up,ദില്ലി എന്നിങ്ങനെ 6 സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ പ്രതിദിന മരണങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നത്. രാജ്യത്തെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ കുറയുകയാണെന്നും കേന്ദ്രം വ്യക്തമാക്കി. കുട്ടികൾക്ക് കൊവിഡ് രോഗം ബാധിക്കുന്നുണ്ടെങ്കിലും ഗുരുതരമകാനുള്ള സാധ്യത കുറുവാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here