രക്ത ദാനവുമായി കെഎസ്ആർടിഇഎ- സിഐടിയു അംഗങ്ങൾ

രക്ത ദാനവുമായി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട് എംപ്ലോയീ അസോസിയേഷൻ – സിഐടിയു അംഗങ്ങൾ. കോഴിക്കോട് യൂണിറ്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് രക്തബാങ്കിലേക്ക് നടത്തിയ രക്തദാന ക്യാമ്പ് തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

30 ജീവനക്കാർ മെഡിക്കൽ കോളേജിലെത്തി രക്തദാനത്തിൽ പങ്കാളികളായി. കോഴിക്കോട് കെ എസ് ആർ ടി സി ടെർമിനലിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ P റഷീദ് അദ്ധ്യക്ഷത വഹിച്ചു. ശൈലേഷ് കുമാർ, കെ ടി മനോജ് എന്നിവർ സംസാരിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here