സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് വരുത്താമെന്ന ധാരണ ശരിയല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

സംസ്ഥാനത്ത് ലോക്ക്ഡൗണില്‍ ഇളവ് വരുത്താമെന്ന ധാരണ ശരിയല്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്നത് ആശ്വാസകരമാണ്. ബ്ലാക് ഫംഗസ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി വ്യക്തമാക്കി.

സീസ്ഥാനത്ത് രോഗവ്യാപനം കുറയുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങളില്‍ ഒരിക്കല്‍ പോലും നിസംഗത പുലര്‍ത്താന്‍ പാടില്ല. അപകടകരമായ അവസ്ഥയിലേക്ക് വഴിവെക്കാന്‍ ഇതു കാരണമാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ബ്ലാക്ക് ഫീഗസ് രോഗബാധ കേരളത്തില്‍ കൂടുതല്‍ റിപ്പോര്‍ട് ചെയ്യുന്നുണ്ട്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല

നിലവില്‍ ഡിആര്‍ഡിഒ യുടെ പ്രതിരോധ മരുന്ന് ഉപയോഗിക്കാമെന്ന തീരുമാനവുമായി മുന്നോട്ടു പോകാനാണ് തീരുമാനം. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച കൊവിഡ് രോഗിയുടെ ആഭരണങ്ങള്‍ കവര്‍ന്നുവെന്ന പരാതിയില്‍ മോഷണം ബോധ്യപ്പെട്ടാല്‍ കര്‍ശന നടപടികള്‍ ഉണ്ടാകുമെന്ന് വീണ ജോര്‍ജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News