കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

കഥകളി ആചാര്യന്‍ കലാമണ്ഡലം ഗോപി ആശാന് എണ്‍പത്തിനാലാം പിറന്നാള്‍ ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസകള്‍ അറിയിച്ചു. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു

ഇതുവരെ നിരവധി ആളുകളാണ് ആശാന് പിറന്നാള്‍ ആശംസകളുമായി രംഗത്തെത്തിയത്. കലാമണ്ഡലം കൃഷ്ണന്‍നായര്‍ക്കും കലാമണ്ഡലം രാമന്‍കുട്ടി നായര്‍ക്കും ശേഷം കേരളം കണ്ട ഏറ്റവും മികച്ച അഭിനയ പ്രതിഭയായാണ് കലാമണ്ഡലം ഗോപി വാഴ്ത്തപ്പെടുന്നത്. കഥകളിയെ ജനപ്രിയമാക്കുന്നതില്‍ പ്രധാന പങ്കു വഹിച്ച കലാകാരന്‍.

പൂര്‍ണത തികഞ്ഞ ‘നടന വിസ്മയം, എന്ന് കളിക്കമ്പക്കാര്‍ ഒരേ സ്വരത്തില്‍ പറയുന്ന കലാമണ്ഡലം ഗോപിയാശാന്‍,ഏറ്റവും ആധുനികനായ കഥകളി നടന്‍ കൂടിയാണ് .എണ്‍പത്തി നാലാം വയസ്സിലും തനിക്കു ശേഷം വന്ന മിക്ക നടന്‍മാരെക്കാളും ആധുനികന്‍ ഗോപി ആശാനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News