കൊവിഡ് വാക്സിൻ ചലഞ്ച്: ബിരിയാണി ചലഞ്ചുമായി യുവജന സംഘടന

മുഖ്യമന്ത്രിയുടെ കൊവിഡ് വാക്സിൻ ചലഞ്ചിലേക്ക് തുക സമാഹരിച്ച് നൽകുന്നതിന്റെ ഭാഗമായി ബിരിയാണി ചലഞ്ചുമായി യുവജന സംഘടന രംഗത്ത്. ആലപ്പുഴ സിംമ്പിൾ കുതിരപ്പന്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നാവിൽ കൊതിയൂറും ബിരിയാണി ചലഞ്ചുമായി രംഗത്തെത്തിയിരിക്കുന്നത്.

കുതിരപ്പന്തി എസ്.എൻ.ഡി.പി. ഹാളിൽ നടന്ന ബിരിയാണി ചലഞ്ചിന്റെ ഉദ്ഘാടനം അമ്പലപ്പുഴ എം.എൽ.എ. എച്ച്.സലാം നിർവ്വഹിച്ചു.ക്ലബ്ബ് സെക്രട്ടറി വി.ജി.ഉണ്ണി, പ്രസിഡന്റ് സാബു ബെനഡിക്ട്, ട്രഷറർ വി. ആർ.ബിനു, ജാക്സൺ ദാസ്, അനീഷ്, ടോൾസ്റ്റോയ് ജേക്കബ്, ജോസഫ് മാമച്ചൻ, ജോബി തോമസ്, ലീഡർ ബിജു, വി.ആർ. മാവോ, മനോജ്, അനിൽകുമാർ തുടങ്ങിയർ നേതൃത്വം നൽകി.

പൂർണ്ണമായും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ബിരിയാണി ചലഞ്ചിലേക്ക് ഫോണിലൂടെയും, സാമൂഹ്യ മാധ്യമങ്ങളിലൂടെയുമാണ് ബുക്കിംഗ് സ്വീകരിച്ചത്. തുടർന്ന് പ്രത്യേക വോളണ്ടിയർമാർ മുഖേന ഓരോ വീടുകളിലും എത്തിച്ച് നൽകുകയായിരുന്നു.അത്തരത്തിൽ ആയിരത്തോളം പാക്കറ്റ് ബിരിയാണിയാണ് ഞായറാഴ്ച്ച മാത്രം വിതരണം ചെയ്തത്.

ബിരിയാണി ചലഞ്ച് കൂടാതെ ക്ലബ്ബിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സമാഹരിക്കുന്നതിന്റെ ഭാഗമായി ന്യൂസ് പേപ്പർ ചലഞ്ച്, ആക്രി ചലഞ്ചടക്കം നിരവധി വ്യത്യസ്തവും എന്നാൽ മാതൃകാപരവുമായ ചലഞ്ചുകളും നടത്തിവരുന്നുണ്ട്.

അത്തരത്തിൽ വേറിട്ട ചലഞ്ചുകളിലൂടെ പ്രദേശത്ത് സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക തീർക്കുകയാണ് കുതിരപ്പന്തി സിംമ്പിൾ ആർട്ട്സ് ആന്റ് സ്പോർട്ട്സ് ക്ലബ്ബ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News