“മ​ദ്യം”ഹോം ​ഡെ​ലി​വ​റി ഉണ്ടാവില്ല: ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ

സം​സ്ഥാ​ന​ത്ത് മ​ദ്യം തല്‍ക്കാലം ഹോം ​ഡെ​ലി​വ​റി ചെ​യ്യേ​ണ്ടെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ. മ​ദ്യ​ത്തി​ന് ഹോം ​ഡെ​ലി​വ​റി തു​ട​ങ്ങ​ണ​മെ​ങ്കി​ല്‍ ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​തു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കൊവി​ഡ് വ്യാ​പ​ന​വും ലോ​ക്ക്ഡൗ​ണും പ​രി​ഗ​ണി​ച്ച് മ​ദ്യ​വി​ത​ര​ണ​ത്തി​ന് ആ​പ്പ് വ​ഴി​യു​ള്ള ബു​ക്കിം​ഗ് സം​വി​ധാ​നം തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ഇ​തി​നാ​യി ബെ​വ്‌​കോ എം​ഡി​യു​മാ​യി ച​ർ​ച്ച ന​ട​​ത്തി​യ​താ​യും മ​ന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here