ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ കുതിരയുമായി പുറത്ത് കറങ്ങാനിറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ കുതിരയുമായി പുറത്ത് കറങ്ങാനിറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. മലപ്പുറം താനൂരിലാണ് രസകരമായ സംഭവമുണ്ടായത്.

ട്രിപ്പിള്‍ ലോക്ക്ഡൗണിനിടെ കുതിരയുമായി പുറത്ത് കറങ്ങാനിറങ്ങിയ യുവാവിനെ പോലീസ് കയ്യോടെ പിടികൂടി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പോലീസിന്റെ വാഹന പരിശോധനയ്ക്കിടെയാണ് യുവാവ് കുതിരയുമായി എത്തിയത്.

വീട്ടില്‍ ഇരിക്കാന്‍ കുതിര സമ്മതിക്കുന്നില്ലെന്നും മാനസിക ഉല്ലാസത്തിന് വേണ്ടിയാണ് പുറത്തിറങ്ങിയത് എന്നും ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പോലീസ് യുവാവിനെ വീട്ടിലേയ്ക്ക് തിരിച്ചയച്ചു.

വീടിന് സമീപം ഉല്ലാസം മതിയെന്ന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കുതിരയ്ക്ക് വേണ്ടിയാണ് പുറത്തിറങ്ങിയത് എന്നായിരുന്നു യുവാവിന്റെ വിശദീകരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News