മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്ത് എംഎല്‍എ കെ ജെ മാക്‌സിയും കളക്ടര്‍ എസ് സുഹാസും

എറണാകുളം ജില്ലയില്‍ കൊവിഡ് മാഹാമാരി, ചുഴലിക്കാറ്റ്, പേമാരി എന്നിവ മൂലം തൊഴില്‍ നഷ്ടപ്പെട്ട് ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കൊച്ചി എംഎല്‍എ കെ ജെ മാക്‌സി, ജില്ലാ കളക്ടര്‍ എസ് സുഹാസ് എന്നിവര്‍ ചേര്‍ന്നാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തത്.

മുനമ്പം, ഞാറയ്ക്കല്‍, കൊച്ചി, ചെല്ലാനം എന്നീ മത്സ്യഭവനുകള്‍ വഴിയാണ് ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യുന്നത്. മുനമ്പം മത്സ്യഭവന്‍ വഴി 2584 കിറ്റുകളും ഞാറക്കല്‍ മത്സ്യ ഭവന്‍ വഴി 2593 കിറ്റുകളും കൊച്ചി മത്സ്യഭവന്‍ വഴി 1588 കിറ്റുകളും ചെല്ലാനം മത്സ്യഭവന്‍ വഴി 3231 കിറ്റുകളും വിതരണം ചെയ്യും.

പഞ്ചസാര, കടല, ചെറുപയര്‍, ഉഴുന്ന്, തുവരപ്പരിപ്പ് വെളിച്ചെണ്ണ, തേയില , മുളകുപൊടി , മല്ലിപൊടി, മഞ്ഞള്‍പൊടി, സോപ്പ്, ഉപ്പ്, കടുക്, ഉലുവ , പാല്‍പ്പൊടി എന്നിവ അടങ്ങിയ 9996 കിറ്റുകള്‍ ആണ് ജില്ലയില്‍ വിതരണം ചെയ്യുക.

ചെല്ലാനം മല്‍സ്യഭവനില്‍ നടന്ന ചടങ്ങില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടര്‍ ഡോ ഹാരിസ് റഷീദ്, ചെല്ലാനം പഞ്ചായത്ത് പ്രസിഡന്റ് കെ ഡി പ്രസാദ്, ഫിഷറീസ് വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എം എസ് സജു, ജൂനിയര്‍ സൂപ്രണ്ട് പി സന്ദീപ് എന്നിവര്‍ സന്നിഹിതരായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News