‘നേസൽ കൊവിഡ്​ വാക്​സിൻ’ കുട്ടികളിലെ കൊവിഡ്​ ബാധയെ ചെറുത്ത്​ തോൽപിക്കും: ഡോ. സൗമ്യ സ്വാമിനാഥൻ

ഈ വർഷം ലഭ്യമാകില്ലെങ്കിലും കുത്തിവയ്പ്പില്ലാതെ മൂക്കിലൂടെ വാക്‌സിന്‍ ഡോസ് സ്വീകരിക്കുന്ന ഇന്ത്യൻ നിർമിത ‘നേസൽ കൊവിഡ്​ വാക്​സിൻ’ കുട്ടികളിലെ കൊവിഡ്​ബാധയെ ചെറുത്ത്​ തോൽപിക്കുന്നതിന്​ ഏറെ സഹായകമാകുമെന്ന്​ ​ ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്​ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥൻ​. കൊവിഡ്​ മൂന്നാം തരംഗം ഇന്ത്യയിൽ കുഞ്ഞുങ്ങളെയാണ്​ ഏറ്റവും രൂക്ഷമായി ബാധിക്കുകയെന്ന റിപ്പോർട്ടുകൾക്കിടെയാണ് സൗമ്യയുടെ പ്രസ്​താവന​.

‘ഇന്ത്യൻ നിർമിത നേസൽ വാക്സിനുകൾ കുട്ടികൾക്കുള്ള കൊവിഡ്​ പ്രതിരോധ മാർഗങ്ങളിലെ ചാലക ശക്​തിയാകും. ഇത്​ മൂക്കിലൂടെ ഇറ്റിച്ച്​ നൽകാൻ എളുപ്പമാണ്. ഇവ രോഗപ്രതിരോധശേഷി കൂട്ടുമെന്നും ശിശുരോഗ വിദഗ്​ദ കൂടിയായ ഡോ. സൗമ്യ വ്യക്തമാക്കി.

കൂടുതൽ മുതിർന്നവർക്ക്​, പ്രത്യേകിച്ച് അധ്യാപകർക്ക് വാക്​സിൻ നൽകേണ്ടതുണ്ടെന്നും സമൂഹ വ്യാപന സാധ്യത കുറയുമ്പോൾ മാത്രമേ സ്​കൂളുകൾ വീണ്ടും തുറക്കാൻ പാടുള്ളൂ എന്നും അവർ പറഞ്ഞു.’ആത്യന്തികമായി കുട്ടികൾക്ക് വാക്​സിൻ നൽകുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ ഈ വർഷം അത് നടക്കില്ല. സമൂഹ വ്യാപനം കുറയുമ്പോൾ സ്കൂളുകൾ തുറക്കണം. മറ്റ് മുൻകരുതലുകൾക്കൊപ്പം ബാക്കി രാജ്യങ്ങളും അതാണ് ചെയ്തത്. അധ്യാപകർക്ക് വാക്സിനേഷൻ ചെയ്​താൽ അത് ഒരു വലിയ ചുവടുവെപ്പായിരിക്കുമെന്നും ഡോ. സൗമ്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here