മഴക്കാല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കണം ; ജാഗ്രതാ മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

മഴക്കാല രോഗങ്ങളെയും നമുക്ക് പ്രതിരോധിക്കേണ്ടതായുണ്ട്. കൊവിഡ് കാലത്ത് പ്രത്യേകമായ ശ്രദ്ധ മഴക്കാല രോഗങ്ങളെ തടയുന്നതിന് എല്ലാവര്‍ക്കും ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിയ്ക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.

വ്യക്തിശുചിത്വവും പരിസരശുചിത്വവും ഉറപ്പാക്കാം. മിക്കയിടങ്ങളിലും മഴയുണ്ട്. കാലവര്‍ഷം തുടങ്ങുന്നതിനു മുമ്പേ ശക്തമായ മഴയാണ് നമുക്ക് ലഭിക്കുന്നത്. കൊതുകുകള്‍ക്ക് വളരാനുള്ളയിടങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കണമെന്നും മന്ത്രി അറിയിച്ചു.

വെള്ളം കളഞ്ഞ ശേഷം ചിരട്ടകളും പാത്രങ്ങളുമൊക്കെ കമിഴ്ത്തി വെയ്ക്കണം. എലിപ്പനിയക്കെതിരെയും ജാഗ്രത വേണം. ഞായറാഴ്ച ഡ്രൈ ആണ്. വീടും പരിസരവും നമുക്ക് വൃത്തിയാക്കാം. ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News