നവകേരള നിര്‍മ്മിതിക്കായി സഹകരണ മേഖലയെയും രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുക ലക്ഷ്യം ; മന്ത്രി വി. എന്‍ വാസവന്‍

നവകേരള നിര്‍മ്മിതിക്കായി കേരളത്തിന്റെ സഹകരണ മേഖലയെയും, രജിസ്ട്രേഷന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുകയാണ് ഇനി ലക്ഷ്യമെന്ന് സഹകരണ-രജിസ്‌ട്രേഷന്‍ വകുപ്പുമന്ത്രി വി. എന്‍ വാസവന്‍.

കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ച ചരിത്ര നേട്ടത്തിന്റെ ഭാഗമായി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ ഒരു ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണെന്നും പ്രസ്ഥാനവും ജനങ്ങളും തന്നില്‍ ഏല്‍പ്പിച്ച എല്ലാ ചുമതലകളും നൂറുശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍ഹിച്ചിട്ടുണ്ടെന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സഹകരണ മേഖല ദൈനംദിനം ഇടപെട്ടിരുന്ന മേഖലയാണ്. രാജ്യത്തിന്റെ പുതിയ സാമ്പത്തിക സ്ഥിതിയില്‍ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ സഹകരമായി ആ മേഖലയെ മാറ്റുക എന്ന ഉത്തരവാദിത്വത്തിലേക്കാണ് കടക്കുന്നത്.

രജിസ്ട്രേഷനിലും കാര്യങ്ങള്‍ കൂടുതല്‍ ജനോപകാരപ്രദമാകണം എന്നതിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇക്കാര്യങ്ങളിലെല്ലാം ഏവരുടെയും പിന്തുണയും സഹകരണവും ആവശ്യമാണ്. വികസനത്തിന്റെ, കരുതലിന്റെ നന്മയുടെ നവകേരളത്തിലേക്ക് നമ്മള്‍ക്ക് ഒന്നിച്ച് നീങ്ങാമെന്നും വാസവന്‍ കുറിച്ചു.

വി എന്‍ വാസവന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

കേരളത്തിലെ ജനങ്ങള്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് സമ്മാനിച്ച ചരിത്ര നേട്ടത്തിന്റെ ഭാഗമായി രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരില്‍ ഒരു ഉത്തരവാദിത്വം ഏറ്റെടുത്തിരിക്കുകയാണ്. പ്രസ്ഥാനവും ജനങ്ങളും എന്നില്‍ ഏല്‍പ്പിച്ച എല്ലാ ചുമതലകളും നൂറുശതമാനം ആത്മാര്‍ത്ഥതയോടെ നിര്‍ഹിച്ചിട്ടുണ്ട്. നവകേരള നിര്‍മ്മിതിക്കായി കേരളത്തിന്റെ സഹകരണ മേഖലയെയും, രജിസ്ട്രേന്‍ വകുപ്പിനെയും ഒത്തൊരുമിച്ച് കൊണ്ടുപോവുകയാണ് ഇനി ലക്ഷ്യം.

സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെര്‍ച്വലായി അരങ്ങേറിയ ഇ.എം.എസ്. മന്ത്രിസഭ മുതല്‍ ഏറ്റവും ഒടുവില്‍ പിണറായി വിജയന്‍ മന്ത്രിസഭ വരെ കേരളം കൈവരിച്ച വികസനങ്ങള്‍ കോര്‍ത്തിണക്കിയുള്ള സംഗീതാര്‍ച്ചന പഴയ കാര്യങ്ങളിലൂടെ പുതിയ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്ന ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുകയായിരുന്നു.

ഓഫീസില്‍ എത്തി ചുമതല ഏറ്റെടുക്കുമ്പോള്‍ കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ എ എസ് എന്നിവര്‍ എത്തിച്ചേര്‍ന്നിരുന്നു. രണ്ടാം ദിവസം വകുപ്പുതല തലവന്‍മാരുമായി ചര്‍ച്ചകള്‍ നടത്തി, സഹകരണ മേഖല എന്നെ സംബന്ധിച്ചിടത്തോളം ദൈനംദിനം ഇടപെട്ടിരുന്ന മേഖലയാണ്. രാജ്യത്തിന്റെ പുതിയ സാമ്പത്തിക സ്ഥിതിയില്‍ സാധാരണ ജനങ്ങള്‍ക്ക് കൂടുതല്‍ സഹകരമായി ആ മേഖലയെ മാറ്റുക എന്ന ഉത്തരവാദിത്വത്തിലേക്കാണ് കടക്കുന്നത്.

രജിസ്ട്രേഷനിലും കാര്യങ്ങള്‍ കൂടുതല്‍ ജനോപകാരപ്രദമാകണം എന്നതിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ഇക്കാര്യങ്ങളിലെല്ലാം എവരുടെയും പിന്‍തുണയും സഹകരണവും ആവശ്യമാണ്. വികസനത്തിന്റെ, കരുതലിന്റെ നന്മയുടെ നവകേരളത്തിലേക്ക് നമ്മള്‍ക്ക് ഒന്നിച്ച് നീങ്ങാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News