മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം; നാടിനെ നടുക്കി കൊലപാതകം

മരുമകളുടെ സഹോദരന്റെ കുത്തേറ്റ് 52കാരന് ദാരുണാന്ത്യം. ഗുജറാത്തിലെ മോര്‍ബി ജില്ലയില്‍ വെള്ളിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഉപ്പ് നിര്‍മാണ തൊഴിലാളിയായ ഭാരത് വഗേലയാണ് കുത്തേറ്റ് മരിച്ചത്.

കൊല്ലപ്പെട്ട വഗേലയുടെ മകന്‍ ഹരേഷും ജിഗ്‌നാസ എന്ന യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഇതിന്റെ വൈരാഗ്യത്തെ തുടര്‍ന്നാണ് കൊലപാതകം.

വിവാഹ അഭ്യര്‍ഥനയുമായി ഇരു കുടുംബങ്ങളെയും സമീപിച്ചിരുന്നെങ്കിലും എതിര്‍പ്പ് ശക്തമായതിനെ തുടര്‍ന്ന് ഒന്നരമാസം മുമ്പ് ഹരേഷും ജിഗ്‌നാസയും ഒളിച്ചോടി വിവാഹം കഴിക്കുകയായിരുന്നു.

വെള്ളിയാഴ്ച വഗേലയും ഭാര്യ ഭാനുവും സമീപ ഗ്രാമത്തില്‍ താമസിക്കുന്ന അമ്മയെ കണ്ടു മടങ്ങുന്നതിനിടെ ജിഗ്‌നാസയുടെ സഹോദരന്‍ ദിനു തടഞ്ഞുനിര്‍ത്തി കുത്തുകയായിരുന്നു.

ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഗേല മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ ദിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News