ഇന്ത്യയില്‍ നിന്ന് യു എ ഇ യിലേക്കുള്ള വിമാന വിലക്ക് ജൂണ്‍ 14 വരെ നീട്ടി

ഇന്ത്യയില്‍ നിന്ന് യു എ ഇ യിലേക്കുള്ള വിമാന വിലക്ക് ജൂണ്‍ 4  വരെ നീട്ടി. ഇന്ത്യയില്‍ കഴിഞ്ഞ പതിനാലു ദിവസം താമസിച്ചവര്‍ക്ക് മറ്റേതെങ്കിലും രാജ്യങ്ങള്‍ വഴിയോ യു എ ഇ യിലേക്ക് പ്രവേശിക്കാനുമാകില്ല.

യു എ ഇ സിവില്‍ ഏവിയെഷന്‍ അധികൃതരാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയത്. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ഇന്ത്യയില്‍ നിന്ന് യു എ ഇ ലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

അതേസമയം ബഹ്‌റൈനിലേക്ക് വരുന്നവര്‍ക്കുള്ള യാത്രാ നിയന്ത്രണങ്ങളും പ്രാബല്യത്തില്‍ വന്നിരുന്നു. ഇന്ത്യ, ശ്രീലങ്ക, നേപ്പാള്‍ , പാകിസ്താന്‍, ബംഗ്ലാദേശ്, എന്നീ രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബഹ്റൈന്‍ ഞായറാഴ്ച മുതല്‍ നിയന്ത്രണം കടുപ്പിച്ചത്.

അതിനാല്‍ ബഹ്റൈനില്‍ റസിഡന്‍സ് വിസ ഉള്ളവര്‍ക്ക് മാത്രമാണ് ഈ രാജ്യങ്ങളില്‍ നിന്ന് വരാന്‍ കഴിയുക. ഇന്ന് വിസിറ്റ് വിസയില്‍ വരാന്‍ എത്തിയവരെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് തന്നെ തിരിച്ചയക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News