തൃശ്ശൂര്‍ ജില്ലയില്‍ ഇന്ന് 2506 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4874 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 18,756 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 86 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,21,794 ആണ്. 2,01,727 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 26.56% ആണ്.
ജില്ലയില്‍ ഇന്ന് സമ്പര്‍ക്കം വഴി 2493 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ 05 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗ ബാധിതരില്‍ 60 വയസ്സിനുമുകളി 163 പുരുഷന്‍മാരും 190 സ്ത്രീകളും പത്ത് വയസ്സിനു താഴെ 117 ആണ്‍കുട്ടികളും 95 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ – തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 419
വിവിധ കോവിഡ് ഫസ്‌റ പ ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ – 864
സര്‍ക്കാര്‍ ആശുപത്രികളില്‍ – 344
സ്വകാര്യ ആശുപത്രികളില്‍ – 811
വിവിധ ഡോമിസിലിയറി കെയര്‍ സെന്ററുകളില്‍ – 1276
കൂടാതെ 12,542 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
2407 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 425 പേര്‍ ആശുപത്രിയിലും 1982 പേര്‍ വീടുകളിലുമാണ്. 9,435 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 5,407 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3,891 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 137 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 16,66,592 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
497 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,94,939 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 51 പേര്‍ക്ക് സൈക്കോ സോഷ്യ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.
Get real time update about this post categories directly on your device, subscribe now.