കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊവിഡ്

കോട്ടയം ജില്ലയില്‍ 1322 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 5622 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 23.51 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 575 പുരുഷന്‍മാരും 576 സ്ത്രീകളും 171 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 260 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 1467 പേര്‍ രോഗമുക്തരായി. 11069 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 171552 പേര്‍ കൊവിഡ് ബാധിതരായി. 159520 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 54969 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

തൃക്കൊടിത്താനം, കോട്ടയം -98
പള്ളിക്കത്തോട് – 81
മുണ്ടക്കയം – 57
മറവന്തുരുത്ത് – 51
ഏറ്റുമാനൂര്‍ – 48
എലിക്കുളം- 46
കുറിച്ചി – 37
വെച്ചൂര്‍ – 36
കോരുത്തോട് – 35
വാഴപ്പള്ളി- 34
വാകത്താനം, രാമപുരം – 30
തലയാഴം, ഉദയനാപുരം – 27
കാഞ്ഞിരപ്പള്ളി – 24
അയ്മനം, വൈക്കം,മീനച്ചില്‍ – 22
ചങ്ങനാശേരി, അതിരമ്പുഴ, മാടപ്പള്ളി – 21
പാലാ, ഈരാറ്റുപേട്ട, നീണ്ടൂര്‍ – 19
എരുമേലി-17
ഭരണങ്ങാനം, ടി.വി പുരം, കിടങ്ങൂര്‍, കരൂര്‍-16
വാഴൂര്‍-15
പാറത്തോട്-14
പുതുപ്പള്ളി, മുളക്കുളം – 12
മണിമല, കാണക്കാരി – 11
ആര്‍പ്പൂക്കര, മണര്‍കാട്, വെള്ളൂര്‍,പാമ്പാടി, പനച്ചിക്കാട്-10
കല്ലറ, കറുകച്ചാല്‍, ചിറക്കടവ്, പായിപ്പാട് – 9
തിരുവാര്‍പ്പ്, കൂരോപ്പട – 8
വെള്ളാവൂര്‍, മാഞ്ഞൂര്‍, ചെമ്പ്, പൂഞ്ഞാര്‍, തലപ്പലം ,അയര്‍ക്കുന്നം – 7
ഞീഴൂര്‍, മുത്തോലി, വിജയപുരം – 6
കുമരകം, കുറവിലങ്ങാട്, തിടനാട് – 5
തീക്കോയി, കങ്ങഴ, ഉഴവൂര്‍, തലയോലപ്പറമ്പ്, കൂട്ടിക്കല്‍ – 4
കടുത്തുരുത്തി, അകലക്കുന്നം, കൊഴുവനാല്‍ – 3
വെളിയന്നൂര്‍, കടപ്ലാമറ്റം, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര, മീനടം, മരങ്ങാട്ടുപിള്ളി – 2
മേലുകാവ്, മൂന്നിലവ്, കടനാട്-1

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel