ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും ശാശ്വത പരിഹാരത്തിന് ബൃഹത്തായ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിക്കും ; സജി ചെറിയാന്‍

ചെല്ലാനത്തെ പ്രകൃതി ക്ഷോഭത്തിനും ജനങ്ങളുടെ ദുരിതത്തിനും   ശാശ്വതമായ പരിഹാരം കാണാനായി ബഹൃത്തായ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ കുഫോസ് വഴി ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍. ഇതിന് വേണ്ട പ്രാഥമിക പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി കുഫോസ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കൊച്ചി – പ്രകൃതി ക്ഷോഭം മൂലം അടിക്കടി ദുരിതത്തിലാകുന്ന എറണാകുളം ജില്ലയിലെ ചെല്ലാനം തീരദേശ ഗ്രാമത്തെ ദത്തെടുക്കാന്‍ കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാലക്ക് (കുഫോസ്) മന്ത്രി സജി ചെറിയാന്‍ നിര്‍ദ്ദേശം നല്‍കി. ഫിഷറീസ് മന്ത്രി സ്ഥാനമേററുടുത്തശേഷം ആദ്യമായി സര്‍വ്വകലാശാലയില്‍ എത്തിയ സജി ചെറിയാന്‍ കുഫോസിലെ അധ്യാപകരുടെയും ഗവേഷകരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു. കുഫോസ് പ്രൊ ചാന്‍സലര്‍ കൂടിയാണ് സംസ്ഥാന ഫിഷറീസ് മന്ത്രി.

ലോകത്തിലെ ഏറ്റവും മികച്ച ഫിഷറീസ് വിജ്ഞാന കേന്ദ്രമായി കുഫോസിനെ ഉയര്‍ത്തുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു. ഇതിനായി കുഫോസിലെ കോഴ്‌സുകളുടെ നിലവാരം അന്താരാഷ്ട്ര തലത്തിലേക്ക് ഉയര്‍ത്തുകയും ഫിഷറീസ് സയന്‍സിലും സമുദ്രശാസ്ത്ര പഠനത്തിലും രാജ്യാന്ത്ര തലത്തില്‍ പ്രാധാന്യമുള്ള കോഴ്‌സുകള്‍ പുതിയതായി ആരംഭിക്കുകയും ചെയ്യും.

വികസിത രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനോടൊപ്പം വികസ്വര രാജ്യങ്ങള്‍ക്ക് മികച്ച ഫിഷറീസ് വിദഗ്ദരെ സംഭാവന ചെയ്യുന്ന കേന്ദ്രമായി കുഫോസിനെ മാറ്റിയെടുക്കും. കുഫോസിലെ പഠന വിഷയങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് സര്‍വ്വകലശാലയുടെ പ്രാദേശിക കേന്ദ്രങ്ങള്‍ സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ആരംഭിക്കുമെന്നും ഫിഷറീസ് മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News