ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കും: മന്ത്രി മുഹമ്മദ് റിയാസ്

ശംഖുമുഖത്തെ തകര്‍ന്ന റോഡ് നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. 18 മീറ്റര്‍ വീതിയിലും 50 മീറ്റര്‍ നീളത്തിലുമാണ് ശംഖുമുഖത്തെയും വിമാനത്താവളത്തെയും ബന്ധിപ്പിക്കുന്ന റോഡ് തകര്‍ന്നത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കടലാക്രമണത്തെ തുടര്‍ന്ന് ശംഖുമുഖം കടല്‍ തീരവും, അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡും പൂര്‍ണമായും തകര്‍ന്നിരുന്നു.

തകര്‍ന്ന റോഡ് അടിയന്തിരമായി നന്നാക്കാനുള്ള നടപടി അടിയന്തരമായി സ്വീകരിക്കുമെന്നും വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും നഷ്ടങ്ങള്‍ കണക്കാക്കുന്നതിനായാണ് നേരിട്ട് സന്ദര്‍ശനം നടത്തിയതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

പൊതുമരാമത്ത് മന്ത്രി മുഹമമ്മദ് റിയാസും, ഗതാഗത മന്ത്രി ആന്റണി രാജുവും സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരും സംഘത്തിലുണ്ടായിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here