ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയില്‍: മന്ത്രി സജി ചെറിയാന്‍

അശാസ്ത്രീയവും പുരോഗമന വിരുദ്ധവും അന്ധവിശ്വാസവും പ്രദര്‍ശിപ്പിക്കുന്നതിനാല്‍ ടെലിവിഷന്‍ സീരിയലുകളില്‍ സെന്‍സറിംഗ് നടത്തുന്നത് പരിഗണനയിലെന്ന് സാസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍.

പണ്ട് കാലത്ത് മനുഷ്യനെ ഇക്കിളിപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് അതിന് പകരം സീരിയലുകളിലാണ് ജനങ്ങള്‍ കാണുന്നതെന്നും മന്ത്രി പറഞ്ഞു.

രാജ്യത്ത് വര്‍ഗീയ ശക്തികള്‍ക്ക് വളരാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതില്‍ അന്ധവിശ്വാസങ്ങളും അനാചാരങ്ങളുംജാതിബോധവും മതഭ്രാന്തുമുണ്ടെന്നും മന്ത്രി പറഞ്ഞു.

മലയാളത്തില്‍ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഒരു ഒടിടി പ്ലാറ്റ്ഫോം കൊണ്ടു വരുന്നതും പരിഗണനയിലുണ്ടെന്നും നമ്മുടെ നാട് സ്നേഹത്തിന്റെയും ഐക്യത്തിന്റെയും നാടാണ്. ലോകത്തിന് മാതൃകയായ സംസ്ഥാനമാണെന്നും അദ്ദേഹം ഒരു മാധ്യമത്തോട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News