കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന 22 വയസുകാരി!

കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന 22 വയസുകാരി ഡെലീഷ എന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ താരം.

കൊച്ചി റിഫൈനറിയില്‍ നിന്ന് പെട്രോള്‍ നിറച്ച ടാങ്കറുമായി ടാങ്കര്‍ ലോറി ഓടിച്ച് ചാവക്കാട് പെട്രോള്‍ പമ്പിലേയ്ക്ക് പോവുന്ന ടാങ്കറിന് വാരാപ്പുഴയില്‍ വച്ച് പോലിസ് കൈകാണിച്ചു. രേഖകളുമായി വാഹനത്തില്‍ നിന്ന് ഇറങ്ങി വന്ന പെണ്‍കുട്ടിയെ കണ്ട് പൊലീസ് ആദ്യം അമ്പരന്നു.

ഇതാണ് ഡെലീഷ എന്ന 22കാരി. ത്യശ്ശൂരാണ് സ്വദേശം പിജി വിദ്യാര്‍ത്ഥിനിയായ മൂന്ന് പെണ്‍മക്കളുള്ള ഡേവിസിന്റ രണ്ടാമത്തെ മകള്‍. 22-ാം വയസില്‍ 2 വീലര്‍ 4 വീലര്‍ ഹെവി ഫയര്‍ ആന്റ് സേഫ്റ്റി സര്‍ട്ടിഫിക്കറ്റെല്ലാം സ്വന്തം.

പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ വീട്ടില്‍ കിടന്ന അപ്പന്റ പഴയ അമ്പാസിഡര്‍ ടാക്‌സിയില്‍ കിടന്ന് കൈതെളിഞ്ഞു. അപ്പന് പ്രായമായ തോടെ കൂട്ടായി കിളിയായി പോകാന്‍ തുടങ്ങി അങ്ങനെ കൈതെളിഞ്ഞു.

ഇപ്പോള്‍ കാലി വണ്ടി കൊച്ചിക്ക് അപ്പന്‍ ഓടിക്കും, തിരികെ റിഫൈനറിയില്‍ നിന്ന് നിറ വണ്ടിയുമായി ഡെലീഷ ചാവക്കാട് പൊന്നാനി ഭാഗത്തേയ്ക്ക് ഡെലീഷ വാഹനമോടിക്കും.

പഠിച്ച് നല്ലൊരു ജോലി നേടണം… ചേച്ചിയെ കെട്ടിക്കണം….അപ്പനേയും അമ്മയേയും അനിയത്തിയേയും നോക്കണം ഇത്രയൊക്കെ ഉള്ളൂ ഡെലീഷയുടെ സ്വപ്നങ്ങള്‍..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here