സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് 3941 പേര്‍ക്കെതിരെ കേസ്

കേരളത്തില്‍ കൊവിഡ് വ്യാപനം ശക്തമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം തുടരുന്നു.

നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 3941 പേര്‍ക്കെതിരെ കേസെടുത്തു. മാസ്‌ക് ധരിക്കാത്ത 9931 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് അറസ്റ്റിലായത് 1651 പേരാണ്. 2389 വാഹനങ്ങളും പിടിച്ചെടുത്തു. ക്വാറന്റൈന്‍ ലംഘിച്ചതിന് 68 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി 329, 35, 62
തിരുവനന്തപുരം റൂറല്‍ 159, 105, 281
കൊല്ലം സിറ്റി 432, 51, 38
കൊല്ലം റൂറല്‍ 1244, 104, 244
പത്തനംതിട്ട 107, 111, 11
ആലപ്പുഴ 36, 13, 172
കോട്ടയം 242, 234, 162
ഇടുക്കി 135, 42, 18
എറണാകുളം സിറ്റി 166, 102, 34
എറണാകുളം റൂറല്‍ 225, 56, 235
തൃശൂര്‍ സിറ്റി 246, 261, 292
തൃശൂര്‍ റൂറല്‍ 108, 113, 305
പാലക്കാട് 138, 158, 79
മലപ്പുറം 57, 47, 28
കോഴിക്കോട് സിറ്റി 54, 0, 41
കോഴിക്കോട് റൂറല്‍ 68, 81, 14
വയനാട് 40, 0, 23
കണ്ണൂര്‍ സിറ്റി 108, 108, 120
കണ്ണൂര്‍ റൂറല്‍ 19, 0, 6
കാസര്‍ഗോഡ് 28, 30, 224

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here