വനിതാ നേതാവിനെതിരെ ബിജെപി നേതാവ് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയതായി പരാതി

ന്യൂനപക്ഷ മോര്‍ച്ച തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റിനെതിരെ ബിജെപി നേതാവ് അസഭ്യവര്‍ഷവും ഭീഷണിയും മുഴക്കിയതായി പരാതി.

കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണര്‍ക്കാണ് ന്യൂനപക്ഷമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റ് തങ്കച്ചി പരാതി നല്‍കിയത്. ബിജെപി കഴക്കൂട്ടം മണ്ഡലം ജനറല്‍ സെക്രട്ടറി ബാലു നായര്‍ക്കെതിരയാണ് പരാതി നല്‍കിയത്.

കേന്ദ്രമന്ത്രി വി. മുരളീധരന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട വിവരം തന്നെ അറിയിക്കാതിരുന്നത് മണ്ഡലം ഭാരവാഹിയായ ബാലുവിനെ വിളിച്ചു ചോദിച്ച സമയത്താണ് തന്നെ അസഭ്യം പറഞ്ഞതെന്നാണ് തങ്കച്ചി ഏണസ്റ്റ് പറയുന്നത്.

തുടര്‍ന്ന് തങ്കച്ചി കഴക്കൂട്ടം എ.സി.പിക്ക് പരാതി നല്‍കുകയായിരുന്നു. വി. മുരളീധരനെതിരെ നില്‍ക്കുന്ന ആളുകളല്ലേയെന്ന് പറഞ്ഞാണ് തനിക്കെതിരെ അസഭ്യവാക്കുകള്‍ ഉപയോഗിച്ചതെന്ന് ഇവര്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പോലിസ് തങ്കച്ചിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ തുമ്പ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News