രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. 24 മണിക്കൂറിനിടെ തമിഴ്‌നാട്ടില്‍ 35000ത്തോളം കേസുകളും, കര്‍ണാടകയില്‍ 25000ത്തോളം കേസുകളും, മഹാരാഷ്ട്രയില്‍ 26,000ത്തോളം കേസുകളും സ്ഥിരീകരിച്ചു. അലോപ്പതി ചികിത്സയെ പറ്റി തെറ്റിദ്ധാരണ പരത്തുന്ന ബാബ രാംദേവിന്റെ പരാമര്‍ശത്തേ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ രംഗത്തെത്തി. ദില്ലി ഹരിയാന രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ ലോക്ക്‌ഡൌണ്‍ നീട്ടി.

രാജ്യത്തെ കൊവിഡ് കണക്കില്‍ തുടര്‍ച്ചയായ കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയില്‍ 26,672 പുതിയ കേസുകളും,594 മരണവും റിപ്പോര്‍ട്ട് ചെയ്തു.തമിഴ്‌നാട്ടില്‍ 35,483 പേര്‍ക്ക് കോവിഡ് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 422 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു . കര്‍ണാടകയില്‍ പുതുതായി 25,979 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍ 626 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

ബംഗാളില്‍ 18,422 പേര്‍ക്ക് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു.ദില്ലിയില്‍ 1649 പേര്‍ക്കും കോവിഡ് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ദില്ലിയിലെ പ്രതിദിന കോവിഡ് പോസ്റ്റിവിറ്റി നിരക്ക് 2.42%മായി കുറഞ്ഞു . ബാബ രാംദേവിന്റെ അലോപ്പതി ചികിത്സ രീതിയെ പറ്റിയുള്ള പരാമര്‍ശത്തേ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ദ്ധന്‍ രംഗത്തെത്തി.

അലോപ്പതി ഒരു മുടന്തന്‍ ശാസ്ത്രമാണെന്നും, രാജ്യത്ത് ഓക്‌സിജന്‍ ലഭിക്കാത്തത് കൊണ്ടല്ല മറിച്ച് ആലോപ്പതി ചികിത്സയിലൂടെയാണ് ലക്ഷങ്ങള്‍ മരിക്കുന്നതെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. ഇതിനെതിരെ കങഅ ശക്തമായ പ്രതിഷേധവുമായി വന്നതിന് പിന്നാലെയാണ് ഹര്‍ഷ വര്‍ദ്ധന്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.

രാജ്യത്തെ കോവിഡ് പ്രതിരോധത്തെയടക്കം അപമാനിക്കുന്നതാണ് ബാബ രാംദേവിന്റെ പ്രസ്താവനയെന്നും, ഉടന്‍ പിന്‍വലിക്കണമെന്നും ഹര്‍ഷവര്‍ദ്ധന്‍ വ്യക്തമാക്കി. ദില്ലി, രാജസ്ഥാന്‍, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ ലോക്ക്‌ഡൌണ്‍ നീട്ടി. ദില്ലിയില്‍ കോവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ ലോക്ക്‌ഡൌണ്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവുകള്‍ നല്‍കുമെന്ന് അരവിന്ദ് കേജ്രിവാള്‍ വ്യക്തമാക്കി. ദില്ലിയില്‍ കൊവാക്‌സിന്‍ ക്ഷാമം രൂക്ഷമാണെന്നും. വാക്സിന്‍ സംസ്ഥാനത്ത് എപ്പോള്‍ ലഭിക്കുമെന്ന കാര്യത്തില്‍ കൃത്യമായ വിവരം കേന്ദ്ര സര്‍ക്കാരില്‍ നിന്നും ലഭിച്ചില്ലെന്നും ദില്ലി സര്‍ക്കാര്‍ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News