മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തില്‍ കുറവ് രേഖപ്പെടുത്തുമ്പോഴും മൂന്നാം തരംഗത്തിന്റെ ആശങ്ക

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനുള്ളില്‍ 26,672 പുതിയ കൊവിഡ് കേസുകള്‍ രേഖപ്പെടുത്തി. 594 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 88,620 ആയി. 29,177 രോഗികളാണ് അസുഖം ഭേദമായി ആശുപത്രി വിട്ടത്. സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 5,140,272 ല്‍ എത്തി. 92.12 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവില്‍ 348,395 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

അതേസമയം, തലസ്ഥാന നഗരമായ മുംബൈയില്‍ 1,427 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രോഗികളുടെ എണ്ണം 696,910 ആയി. 49 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ നഗരത്തിലെ മരണസംഖ്യ 14,565 ആയി ഉയര്‍ന്നു.

കൊവിഡ് രണ്ടാം തരംഗത്തിന് ശേഷം കണ്ടെത്തിയ പുതിയ കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്ന പ്രവണതയാണ് സംസ്ഥാനത്ത് പ്രകടമാകുന്നത്. ശനിയാഴ്ച (മെയ് 22) 26,133 പുതിയ കേസുകളും വെള്ളിയാഴ്ച 29,644 പുതിയ കേസുകളും വ്യാഴാഴ്ച (മെയ് 20) 29,911 പുതിയ കേസുകളും സംസ്ഥാനം കണ്ടെത്തി. എന്നിരുന്നാലും, ദിവസേന മരണമടയുന്നവരുടെ എണ്ണത്തില്‍ കുറവില്ലാത്തത് ആശങ്കയായി തുടരുന്നു.

മഹാരാഷ്ട്രയില്‍ എല്ലായിടത്തും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് വരുമ്പോള്‍ അമരാവതിയില്‍ മാത്രം രോഗം കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്നതായി കാണുന്നത് കൊവിഡ് വ്യാപനത്തിന്റെ മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്നുവരെ പലരും സംശയം ഉന്നയിച്ചുതുടങ്ങി. എന്നാല്‍ ഇക്കാര്യത്തില്‍ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News