ലോക്ക്ഡൗണില്‍ ആനകള്‍ക്ക് ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ

ലോക്ക്ഡൗണ്‍ സാഹചര്യത്തില്‍ ആനകള്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കി ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍. ഡി.വൈ.എഫ്.ഐ മാമോര്‍കടവിലുള്ള പ്രവര്‍ത്തകരാണ് ഈ മിണ്ടാപ്രാണികള്‍ക്ക് താങ്ങായത്.

ആനയ്ക്ക് പട്ട ലഭ്യമാകാത്ത സാഹചര്യമുണ്ടെന്ന് മനസിലാക്കി നാല് ദിവസത്തേക്കാവശ്യമായ പട്ടയാണ് എത്തിച്ചത്.

ഒളരിക്കര കാളിദാസന്‍ എന്ന ആനയ്ക്കാവശ്യമായ പട്ടയാണ് ഡി.വൈ.എഫ്.ഐ.പ്രവര്‍ത്തകര്‍ എത്തിച്ചു നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here