പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു

പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം ആരംഭിച്ചു. ഭരണത്തുടര്‍ച്ചയെന്ന പുതിയ ചരിത്രം കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നയിക്കുന്ന മന്ത്രിസഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുമ്പോള്‍ ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും അട്ടിമറിച്ച് പ്രതിപക്ഷ നേതൃസ്ഥാനത്ത് എത്തിയ വി.ഡി.സതീശനും സഭയില്‍ ഉണ്ട്. സത്യപ്രതിജ്ഞ അക്ഷരമാലാക്രമത്തില്‍ ആയിരിക്കും നടക്കുക.

അംഗങ്ങളുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പി.ടി.എ.റഹിമിൻ്റെ മുൻപാകെ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ,നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉൾപ്പെടെ 137 അംഗങ്ങളും പ്രോടേം സ്‌പീക്കർക്ക് മുമ്പിൽ സത്യപ്രതിജ്ഞ ചെയ്യും.മുഖ്യമന്ത്രി 135 മതായും വി.ഡി.സതീശൻ 110 മതായും സത്യപ്രതിജ്ഞ ചെയ്യും.

ഇരട്ടി ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷം ഇന്ന് സഭയിലെത്തുക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിപക്ഷം ഇത്തവണ ദുര്‍ബലമാണെന്നതും ശ്രദ്ധേയമാണ്. 140 അംഗങ്ങളിൽ 53 പേർ പുതുമുഖങ്ങളാണ്.

സെക്രട്ടറി അക്ഷരമാലാ ക്രമത്തിൽ പേര്‌ വിളിക്കുമ്പോൾ ഓരോരുത്തരും നടുത്തളത്തിൽവന്ന്‌ സത്യപ്രതിജ്ഞ ചെയ്ത്‌ രേഖയിൽ ഒപ്പ്‌ വയ്‌ക്കും. ആദ്യം വള്ളിക്കുന്ന്‌ എംഎൽഎ പി അബ്‌ദുൾ ഹമീദും അവസാനം വടക്കാഞ്ചേരി എംഎൽഎ സേവ്യർ ചിറ്റിലപ്പള്ളിയും സത്യപ്രതിജ്ഞ ചെയ്യുക. അംഗങ്ങൾക്ക്‌ രാഷ്‌ട്രീയ പാർടി പ്രാതിനിധ്യപ്രകാരം സഭാഹാളിൽ ഇരിപ്പിടം ക്രമീകരിച്ചു.

28 ന് ഗവർണരുടെ നയപ്രഖ്യാപനവും ജൂൺ നാലിന് പുതുക്കിയ ബജറ്റും സഭയിലവതരിപ്പിക്കും. ജൂൺ 14 വരെ സഭാ സമ്മേളനം.

കഴിഞ്ഞ നിയമസഭയില്‍ ഒറ്റ സീറ്റ് കയ്യടക്കിയ ബിജെപി ഇത്തവണ പ്രതിപക്ഷ സ്ഥാനത്ത് ഇല്ല എന്നതും എടുത്തുപറയേണ്ട ഒന്നാണ്.

എം.ബി.രാജേഷ് പുതിയ സ്പീക്കറാകും. നാളെയാണു സ്പീക്കർ തിരഞ്ഞെടുപ്പ്. 10 വർഷം ലോക്സഭാംഗമായിരുന്നെങ്കിലും നിയമസഭയിൽ ആദ്യമായെത്തുകയാണ് എം.ബി.രാജേഷ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel