സ്ഥാ​നാ​ര്‍​ത്ഥി എ​ന്ന നി​ല​യി​ല്‍ ബാലുശേരിയില്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ വ​ന്‍ പ​രാ​ജ​യ​മാ​യി​രു​ന്നു; യു.ഡി.എഫ് തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍

സ്ഥാ​നാ​ര്‍​ത്ഥി എ​ന്ന നി​ല​യി​ല്‍ ബാലുശേരിയില്‍ ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി​ വ​ന്‍ പ​രാ​ജ​യ​മാ​യി​രു​ന്നുവെന്ന് യു.ഡി.എഫ് തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ധ​ര്‍​മ​ജ​ന്‍ സന്ധ്യക‍ഴിഞ്ഞാല്‍ എവിടെപ്പോകുന്നുവെന്ന് ആര്‍ക്കും അറിയില്ലെന്നും സന്ധ്യക‍ഴിഞ്ഞാല്‍ ധര്‍മ്മജനെ കാണാതാകുമെന്നും യു.ഡി.എഫ് തിര​ഞ്ഞെ​ടു​പ്പ്​ ക​മ്മി​റ്റി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഗി​രീ​ഷ്​ മൊ​ട​ക്ക​ല്ലൂ​ര്‍ ആരോപിച്ചു.

വൈകിട്ട് കാണാതായാല്‍ പി​ന്നീ​ട്​ പിറ്റേദിവസം രാ​വി​ലെ 10 മ​ണി​ക്കു​ ശേ​ഷ​മാ​ണ് ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​​ന്ന​തെ​ന്നും ഗിരീഷ് പ്ര​സ്​​താ​വ​ന​യി​ല്‍ ആ​രോ​പി​ച്ചു.

ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടി തെരഞ്ഞെടുപ്പ് നടത്തിപ്പുമായ് ബന്ധപ്പെട്ട് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കപ്പെട്ടത് മൂലമുള്ളതുമാണെന്നും യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ജന. കണ്‍വീനര്‍ ഗിരീഷ് മൊടക്കല്ലൂര്‍ വ്യക്തമാക്കി.

സ്ഥാനാര്‍ത്ഥികള്‍ സ്വന്തം നിലയില്‍ പ്രചാരണത്തിന് തുക ചെലവഴിക്കാന്‍ സാധിക്കാതെ വരികയും ഫണ്ടിന്‍റെ അപര്യാപ്ത ഉണ്ടാവുകയും ചെയ്യുന്ന സാഹചര്യങ്ങളില്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി സംഭാവന സ്വീകരിക്കുന്നത് സര്‍വ്വസാധാരണമാണ്. ബാലുശ്ശേരിയില്‍ അത്തരമൊരു സാഹചര്യം ഉണ്ടാവുകയും പ്രചാരണ പ്രവര്‍ത്തനം കാര്യക്ഷമമായ് മുന്നോട്ടുപോകുന്നില്ലെന്ന് വരികയും ചെയ്ത ഘട്ടത്തിലാണ് സ്ഥാനാര്‍ത്ഥിയുടെ അനുമതിയോടുകൂടി ചുരുക്കം ചില പ്രധാന വ്യക്തികളില്‍ നിന്ന് സംഭാവന സ്വീകരിക്കാന്‍ തീരുമാനിച്ചത്.

അതെല്ലാം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അറിവിലും ഔദ്യോഗിക രസീതും ഉപയോഗിച്ചാണ്. ഇത്തരത്തില്‍ 80,000 രൂപ മാത്രമാണ് സംഭാവനയായി ലഭിച്ചിട്ടുള്ളത്. ഈ തുക ധര്‍മ്മജന്‍റെ തിരഞ്ഞെടുപ്പ് ഫണ്ട് കൈകാര്യം ചെയ്ത ഡി.സി.സി ഭാരവാഹിയെയും, കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പറെയും ഏല്‍പ്പിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ടിട്ടുള്ള മുഴുവന്‍ സാമ്പത്തിക കാര്യങ്ങളും മേല്‍സൂചിപ്പിച്ച രണ്ട് നേതാക്കള്‍ മാത്രമാണ് കൈകാര്യം ചെയ്തിട്ടുള്ളത്. സാമ്പത്തിക കാര്യങ്ങള്‍ ഒന്നും തിരഞ്ഞെടുപ്പ് കമ്മറ്റിയെ അറിയിക്കാറില്ല. ഇത് സംബന്ധിച്ചു യു.ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി മേല്‍ ഘടകത്തെ  നേരത്തെ തന്നെ പരാതി അറിയിച്ചിട്ടുണ്ട്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ചിലവാക്കിയ തുകയുടെ കണക്കുകള്‍ കമ്മറ്റി മുന്‍പാകെ അവതരിപ്പിക്കാന്‍ മേല്‍ സൂചിപ്പിച്ച നേതാക്കള്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇതു സംബന്ധിച്ച് അന്വേഷണത്തിന് കെ.പി.സി.സി ക്ക് പരാതി നല്‍കിയിട്ടുണ്ട്.

മുന്‍പ് മത്സരിച്ച ഒരു യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ധര്‍മ്മജനെ പോലെ വന്‍ പരാജയം ഏറ്റുവാങ്ങിയിട്ടില്ല. ഒരു സ്ഥാനാര്‍ത്ഥി എന്ന നിലക്ക് ധര്‍മ്മജന്‍ വന്‍ പരാജയമായിരുന്നു.

കാലത്ത് ആറുമണിക്ക് കോളനി സന്ദര്‍ശനം, കമ്മറ്റി നല്‍കിയ പരിപടിയായിരുന്നുവെങ്കിലും ഒരു ദിവസം പോലും സ്ഥാനാര്‍ത്ഥി അതിന് തയ്യാറായിട്ടില്ല. ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പര്യടനം കമ്മറ്റിയുടെ അറിവിലോ, നിയന്ത്രണത്തിലോ അല്ല നടന്നിട്ടുള്ളത്. രണ്ടാം ഘട്ട പര്യടനം വേണ്ട എന്ന് തീരുമാനിച്ചത് മേല്‍ സൂചിപ്പിച്ച കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പറും, ഡി.സി.സി ഭാരവാഹിയും ഉള്‍പ്പെടുന്ന കമ്മറ്റിയാണ്.

ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥി പര്യടനം കമ്മറ്റിയുടെ അറിവിലോ, നിയന്ത്രണത്തിലോ അല്ല നടന്നിട്ടുള്ളത്. രണ്ടാം ഘട്ട പര്യടനം വേണ്ട എന്ന് തീരുമാനിച്ചത് മേല്‍ സൂചിപ്പിച്ച കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പറും, ഡി.സി.സി ഭാരവാഹിയും ഉള്‍പ്പെടുന്ന കമ്മറ്റിയാണ്. ജില്ലയില്‍ രണ്ടോ മൂന്നോ പരിപാടികളില്‍ മാത്രം പങ്കെടുത്ത ബഹുമാന്യനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്.

പരമാവധി കുടുംബസംഗമങ്ങള്‍ സംഘടിപ്പിച്ച് സ്ഥാനാര്‍ത്ഥിയെ എത്തിക്കുക എന്നതാണ് കമ്മറ്റി തീരുമാനിച്ചതും നടപ്പാക്കിയതും. പ്രസ്തുത പരിപാടികളില്‍ എം.പി ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. സന്ധ്യക്ക് ശേഷം സ്ഥാനാര്‍ത്ഥി എവിടെയയിരുന്നുവെന്ന് ഒരാള്‍ക്ക് പോലും അറിയില്ല. രാവിലെ പത്ത് മണിക്ക് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രത്യക്ഷപ്പെടാറുള്ളത്.

വോട്ടെണ്ണല്‍ ദിവസം സ്ഥാനാര്‍ത്ഥി വന്നതേയില്ല എന്ന് മാത്രമല്ല തിരഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് ഉണ്ണികുളത്ത് സി.പി.എം അഴിച്ചുവിട്ട അക്രമങ്ങളിലും, ഓഫീസ് തീ വെപ്പിലും, നിരവധി യു.ഡി.എഫ് പ്രവര്‍ത്തകര്‍ക് പരിക്കേല്‍ക്കുകയും, അവരെ കള്ളക്കേസുകളില്‍ പ്രതികളാവുകയും ചെയ്തിട്ടുണ്ട്.

സ്ഥാനാര്‍ത്ഥിയായിരുന്ന ധര്‍മ്മജന്‍ ഇതുവരെ അവിടം സന്ദര്‍ശിക്കാന്‍ തയ്യാറായിട്ടില്ല. ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ബാലുശ്ശേരിയിലെ യു.ഡി.എഫ് പ്രവര്‍ത്തകരോട് ധര്‍മ്മജന്‍ തീര്‍ത്തും നന്ദികേടാണ് ഇപ്പോള്‍ കാണിക്കുന്നത്.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് രണ്ട് മാസം മുന്‍പ് തന്നെ ധര്‍മ്മജനെ സ്ഥാനാര്‍ത്ഥി വേഷം കെട്ടി ബാലുശ്ശേരിയില്‍ അവതരിപ്പിച്ചത് മേല്‍ സൂചിപ്പിച്ച കെ.പി.സി.സി എക്സിക്യുട്ടീവ് മെമ്പറും, ഡി.സി.സി ജന. സെക്രട്ടറിയുമാണ്. ബാലുശ്ശേരിയില്‍ തന്നെ ജനങ്ങളുമായി ബന്ധമുള്ള എത്രയോ പേര്‍ സ്ഥാനാര്‍ത്ഥികളാവാന്‍ യോഗ്യരായിരുന്നു. എന്നിട്ടും ധര്‍മ്മജനെ സ്ഥാനാര്‍ത്ഥിയാക്കിയതിലുള്ള താത്പര്യം ദുരൂഹമാണ്.

വ്യക്തിതാത്പര്യങ്ങളുള്ള ചില ആളുകളുടെ പ്രേരണയില്‍ ധര്‍മ്മജന്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കാതെയാണ് പരാതി നല്‍കിയത്. എല്ലാ രേഖകളും കയ്യിലുള്ളതിനാല്‍ കെ.പി.സി.സി ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്നു. ജനമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളെ കേട്ടുകേള്‍വിയുടെയും അപവാദ പ്രചാരണത്തിന്‍റെയും അടിസ്ഥാനത്തില്‍ അവഹേളിക്കാന്‍ ശ്രമിക്കുന്നത് അപലപനീയമാണ്. മറ്റുള്ളവരുടെ കയ്യിലെ ചട്ടുകമായി ധര്‍മ്മജന്‍ മാറരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News