‘ജന്മനാടിന് ഒരു കൈത്താങ്ങ്’ 520 ഓക്സിമീറ്റർ വിതരണം ചെയ്ത് ഷാർജ മലയാളീ കൂട്ടായ്മ

ഷാർജ കേന്ദ്രമായി പ്രവർത്തിക്കുന്ന ഷാർജ മലയാളീ കൂട്ടായ്മ (SMK) ‘ജന്മനാടിന് ഒരു കൈത്താങ്ങ്’  എന്ന ഹാഷ്‌ടാഗോടുകൂടി ‌ യുഎഇ യിൽ നിന്നും ശേഖരിച്ച 520 ഓക്സിമീറ്റർ കേരളത്തിൻറെ പതിനാലു ജില്ലകളിലായി വിതരണം ചെയ്തു.

ഇതിൻ്റെ ഭാഗമായി കണ്ണൂർ ജില്ലക്കായി ലഭിച്ച ഓക്സിമീറ്ററുകൾ കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എയിൽ നിന്നും ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസറും ജില്ലാ കൊവിഡ് നോഡൽ ഓഫീസറുമായ ഡോക്ടർ വി വി പ്രീത ഏറ്റുവാങ്ങി. ചടങ്ങിൽ നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ പി കെ അനിൽകുമാർ, പാലിയേറ്റീവ് വിഭാഗം ജില്ലാ കോർഡിനേറ്റർ എ കെ സനോജ് എന്നിവർ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News