‘മാര്‍ത്ത’യ്‌ക്ക് പറയാനേറെയുണ്ട്; ശ്രദ്ധേയമായി ഷോര്‍ട്ട്ഫിലിം

സാമൂഹ്യപ്രസക്തിയേറിയ വിഷയം ത്രില്ലിംഗ് രീതിയില്‍ അവതരിപ്പിച്ച ഷോര്‍ട്ട്ഫിലിം ‘മാര്‍ത്ത’യ്ക്ക് സ്വീകാര്യതയേറുന്നു. എട്ടുമിനിട്ട് ദൈര്‍ഘ്യമുള്ള ഈ ചിത്രം ഇന്‍ഡ്യന്‍ ഫിലിം ഹൗസ് രാജ്യമൊട്ടാകെ നടത്തിയ ഹ്രസ്വചിത്ര മത്സരത്തില്‍ ആദ്യ അമ്പതില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്. കൂത്താട്ടുകുളം സ്വദേശി മനു വിശ്വംഭരനാണ് മാര്‍ത്ത അണിയിച്ചൊരുക്കിയത്. പരിചിതമായൊരു ആശയത്തെ വേറിട്ടരീതിയില്‍ അവതരിപ്പിച്ചാണ് സംവിധായകന്‍ പ്രശംസ പിടിച്ചുപറ്റുന്നത്. സെല്ലുലോയ്ഡ് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ മികച്ച ആശയത്തിനുള്ള പുരസ്‌കാരവും മാര്‍ത്തയെ തേടിയെത്തി

സഹോദരന്‍ നന്ദുവിന്റെ കഥയ്ക്ക് തിരക്കഥയൊരുക്കിയതും സംവിധായകന്‍ തന്നെ. ഒരുദിവസംകൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയായത്. സുഹൃത്തുക്കളുടെ കൂട്ടായ്മയില്‍ ഒരുങ്ങിയ ചിത്രത്തില്‍ റിയാസ് ഹനീഫയും രവീണ കെ രവിയുമാണ് പ്രധാന കഥാപാത്രമായെത്തുന്നത്. ടൈറ്റില്‍ കഥാപാത്രത്തിന് ചിത്രത്തില്‍ വേഷമില്ലെന്നതും പ്രത്യേകതയാണ്.

ഹിത ഹരിദാസാണ് നിര്‍മാണം. താജുദ്ദീന്‍ മിറാമാക്‌സാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. എഡിറ്റിങ് നിതിന്‍ തോമസും പശ്ചാത്തല സംഗീതം എം റെയിഷും നിര്‍വഹിച്ചിരിക്കുന്നു. ചിത്രം യൂട്യൂബില്‍ റിലീസ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News