പതിനഞ്ചാം നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുമ്പോള്‍ മഞ്ചേശ്വരം എം എല്‍ എ എ കെ എം അഷറഫ് കന്നടയിലും ദേവികുളം എം എല്‍ എ എ. രാജ തമിഴിലും സത്യപ്രതിജ്ഞ ചെയ്തു. മൂവാറ്റുപ്പുഴ അംഗം മാത്യൂ കുഴല്‍നാടന്‍ , പാല അംഗം മാണി സി കാപ്പന്‍ എന്നിവര്‍ ഇംഗ്ലീഷില്‍ സത്യവാചകം ചൊല്ലി. 122 പേര്‍ ഇതുവരെ സത്യപ്രതിജ്ഞ ചെയ്തു.
അംഗങ്ങളുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പി.ടി.എ.റഹിമിന്റെ മുന്‍പാകെ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ,നിയുക്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉള്‍പ്പെടെ 137 അംഗങ്ങളും പ്രോടേം സ്പീക്കര്‍ക്ക് മുമ്പില്‍ സത്യപ്രതിജ്ഞ ചെയ്യും. മുഖ്യമന്ത്രി 135 മതായും വി.ഡി.സതീശന്‍ 110 മതായും സത്യപ്രതിജ്ഞ ചെയ്യും.
ഇരട്ടി ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റന്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഭരണപക്ഷം ഇന്ന് സഭയിലെത്തുക. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ പ്രതിപക്ഷം ഇത്തവണ ദുര്‍ബലമാണെന്നതും ശ്രദ്ധേയമാണ്. 140 അംഗങ്ങളില്‍ 53 പേര്‍ പുതുമുഖങ്ങളാണ്.
Get real time update about this post categories directly on your device, subscribe now.