പതിനഞ്ചാം കേരള നിയമസഭ; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പുരോഗമിക്കുന്നു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പുരോഗമിക്കുന്നു.കെ രാജൻ ,പി രാജീവ്,റോഷി അഗസ്റ്റിൻ,എ കെ ശശീന്ദ്രൻ,അഹമ്മദ് ദേവർകോവിൽ,ആന്റണി രാജു,ജി ആർ അനിൽ,കെ എൻ ബാലഗോപാൽ,ആർ ബിന്ദു,എം വി ഗോവിന്ദൻ,ജെ ചിഞ്ചുറാണി,പി എ മുഹമ്മദ് റിയാസ് തുടങ്ങി രണ്ടാം പിണാറായി സർക്കാരിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു.

എംഎൽഎമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പി.ടി.എ റഹിം മുൻപാകെ പുരോഗമിക്കുകയാണ്. 53 പേരാണ് സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങൾക്ക് ഇത് രണ്ടാമൂഴമാണ്.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന, മന്ത്രിസഭയിലെ ആദ്യ അംഗമാണ് അഹമ്മദ് ദേവർ കോവിൽ. ആകെ അംഗങ്ങളിൽ 37 ശതമാനം പേർ പുതുമുഖങ്ങളാണ്. 2016ന് മുൻപ് അംഗങ്ങളായിരുന്ന 12 പേർ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. പി.സി വിഷ്ണുനാഥാണ് യുഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News