കേരളത്തിനുള്ള വാക്സിൻ എവിടെ? ഹൈക്കോടതിയിൽ ഉരുണ്ട് കളിച്ച് കേന്ദ്രം

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നതിൽ കേന്ദ്രം മറുപടി പറയുന്നില്ലെന്ന് ഹൈക്കോടതി.എന്ത് കൊണ്ട് സൗജന്യവാക്സിൻ നൽകുന്നില്ലന്ന് കേന്ദ്രത്തോട് ഹൈക്കോടതി.ഫെഡറലിസം നോക്കേണ്ട സമയം ഇതല്ലെന്നും കേന്ദ്രത്തെ വിമർശിച്ച് കോടതി.

വാക്‌സിനേഷൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. ‘സംസ്ഥാനങ്ങൾ കൊവിഡ് വാക്‌സിൻ വാങ്ങി നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്. എല്ലാവർക്കും സൗജന്യ വാക്‌സിൻ നൽകാൻ ഏകദേശം 34,000 കോടി രൂപ മതിയാകില്ലേ. 54,000 കോടി രൂപ അധിക ഡിവിഡന്റായി റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ സർക്കാരിന് നൽകിയിട്ടുണ്ട്. ഈ തുക സൗജന്യ വാക്‌സിന് വിനിയോഗിച്ചുകൂടേ’ എന്നും കോടതി ചോദിച്ചു.

സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുന്നത് സംബന്ധിച്ച് എന്ത് കൊണ്ട് കേന്ദ്രം മറുപടി പറയുന്നില്ലെന്നും കോടതി ചോദിച്ചു. എന്നാൽ , കൂടുതൽ സമയം വേണമെന്ന് കേന്ദ്രം കോടതിയോട് പറഞ്ഞു. വാക്സിൻ നയം മാറ്റിയതോടെ വാക്സിനേഷൻ്റെ എണ്ണം കുറഞ്ഞതായും ഹർജിക്കാർ വ്യക്തമാക്കി.

അതേസമയം ,നിലവിലെ സ്ഥിതിയാണെങ്കിൽ വാക്‌സിൻ വിതരണം രണ്ട് വർഷമായാലും പൂർത്തിയാകില്ലെന്ന് മോദി സർക്കാരിനെ നേരത്തെ ഹൈക്കോടതി കുറ്റപ്പെടുത്തിയിരുന്നു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News