പതിനഞ്ചാം നിയമസഭയിലെ ആദ്യസമ്മേളനം അവസാനിച്ചു, എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്തു

പതിനഞ്ചാം കേരള നിയമസഭയുടെ ആദ്യസമ്മേളനം പുർത്തിയായി .140 മണ്ഡലങ്ങളിലെ എം എൽ എമ്മാർ സത്യപ്രതിജ്ഞ ചെയ്തു.എംഎൽഎമാരുടെ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കർ പി.ടി.എ റഹിം മുൻപാകെയാണ് നടന്നത് . 53 പേരാണ് സഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ സഭയിലെ 75 അംഗങ്ങൾക്ക് ഇത് രണ്ടാമൂഴമാണ്.

ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണ് അംഗങ്ങളുടെ സത്യപ്രതിജ്ഞ. നിയമസഭയിൽ അംഗമായി സത്യപ്രതിജ്ഞ ചെയ്യുന്ന, മന്ത്രിസഭയിലെ ആദ്യ അംഗമാണ് അഹമ്മദ് ദേവർ കോവിൽ. ആകെ അംഗങ്ങളിൽ 37 ശതമാനം പേർ പുതുമുഖങ്ങളാണ്. 2016ന് മുൻപ് അംഗങ്ങളായിരുന്ന 12 പേർ സഭയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News