ബ്ലാക്ക്‌ ഫംഗസ്; രാജ്യത്ത് ഇതുവരെ 5,424 പേരിൽ രോഗബാധ കണ്ടെത്തി

രാജ്യത്ത് ഇതുവരെ 5,424 പേരിൽ ബ്ലാക്ക്‌ ഫംഗസ് കണ്ടെത്തിയാതായി കേന്ദ്ര ആരോഗ്യമന്ത്രി.ഇതിൽ 4,556 പേർക്കും കൊവിഡ് അനുബന്ധമായാണ് അസുഖം വന്നതെന്ന് ആരോഗ്യമന്ത്രി ഡോക്ടർ ഹർഷ് വർധൻ പറഞ്ഞു.

കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഉൾപ്പെടെ 18 സംസ്ഥാനങ്ങളിൽ രോഗം കണ്ടെത്തി.അസുഖബാധിതരിൽ 55 ശതമാനവും പ്രമേഹ രോഗികൾ ആണെന്നും ഹർഷ് വർധൻ സ്ഥിഗതികൾ വിലയിരുത്താൻ ചേർന്ന മന്ത്രിതല യോഗത്തെ അറിയിച്ചു.

അതേസമയം ബ്ലാക്ക്​ ഫംഗസ്​ ഏറ്റവും കൂടുതൽ വ്യാപിച്ചത്​ പുരുഷൻമാരിലെന്ന്​ പഠന റിപ്പോട്ടുകൾ . രോഗം ബാധിച്ചവരിൽ 70 ശതമാനവും പുരുഷൻമാരാണെന്നാണ്​ കണ്ടെത്തൽ.രാജ്യത്തെ നാലു ഡോക്​ടർമാർ രോഗം ബാധിച്ച 101 പേരിൽ നടത്തിയ പഠനത്തിന്റെ അടിസ്​ഥാനത്തിലാണ്​ നിഗമനം. ‘മുകോർമൈകോസിസ്​ -കൊവിഡ്​ 19’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിൽ രോഗം ബാധിച്ച 101 പേരിൽ 79 പേരും പുരുഷൻമാരായിരുന്നു. ഇതിൽ പ്രമേഹ രോഗികൾക്കാണ്​ രോഗസാധ്യതയെന്നും പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News