15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം ; 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു

15ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന് പ്രൗഢഗംഭീരമായ തുടക്കം. 136 പേര്‍ നിയമസഭ സാമാജികരായി ഇന്ന് സത്യപ്രതിഞ്ജ ചെയ്തു.80 സഗൗരവത്തിലും 43 ദൈവനാമത്തില്‍ 13 പേര്‍ അള്ളാഹുന്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു.

136 പേരാണ് എം.എല്‍.എമാരായി പ്രോടെം സ്പീക്കര്‍ പി.ടി.എ റഹിം മുമ്പാകെ സത്യപ്രതിഞ്ജ ചെയ്തത്. ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലായിരുന്നു സത്യപ്രതിഞ്ജ ചെയ്യാന്‍ വിളിച്ചത്. വള്ളിക്കുന്ന് എം.എല്‍ എ പി. അബ്ദുള്‍ ഹമീദ് ആദ്യം സത്യവാചകം ചൊല്ലിയപ്പോള്‍ 136ാമനായി എം.എല്‍ എ സേവ്യര്‍ ചിറ്റിലപ്പള്ളിയാണ് അവസാനം പ്രതിഞ്ജ ചെയ്തത്. 132-ാമതായി മുഖ്യമന്ത്രിയും 107-ാം സ്ഥാനക്കാരനായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സത്യ പ്രതിഞ്ജ ചെയ്തു.

13 എംഎല്‍എമാര്‍ അള്ളാഹുവിന്റെ നാമത്തില്‍ സത്യപ്രതിഞ്ജ ചെയ്തപ്പോള്‍ 43 പേര്‍ ദൈവനാമത്തിലും 80 പേര്‍ സഗൗരവത്തിലുമാണ് പ്രതിജ്ഞ ചെയ്തത്. ദേവികുളം എം.എല്‍.എ.എ.രാജ തമിഴിലാണ് സത്യപ്രതിജ്ഞ ചൊല്ലിയത്. മഞ്ചേശ്വരം എം.എല്‍ എ .എ. കെ.എം അഷറഫ് കന്നടയിലാണ് പ്രതിജ്ഞ ചൊല്ലിയത്.

മാണി സി. കാപ്പന്‍ മാത്യൂ കുഴല്‍നാടന്‍ എന്നീ യുഡിഎഫ് എം.എല്‍.എമാര്‍ ഇംഗ്ലീഷിലായിരുന്നു സത്യവാചകം ചൊല്ലിയത്. 2 മണിക്കൂര്‍ 50 മിനിട്ടുകൊണ്ടാണ് സത്യപ്രതിഞ്ജ ചടങ്ങുകള്‍ പൂര്‍ത്തിയായത്.

കോവളം എം.എല്‍എ എം വിന്‍സെന്റ് നെന്മാറ എം.എല്‍.എ കെ.ബാബു എന്നിവര്‍ കൊവിഡ് ബാധിതരായതിനാലും താനൂര്‍ എം.എല്‍ എ വി. അബ്ദുറഹ്മാന് ശാരീരിക അവശതകള്‍ മൂലവും സഭയില്‍ എത്താനായില്ല. ഈ മൂന്ന് പേര്‍ പിന്നീട് സ്പീക്കര്‍ക്ക് മുന്നില്‍ സത്യപ്രതിഞ്ജ ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here