യുഡിഎഫിനെ വഞ്ചിച്ച് കെ കെ രമ, നിയമസഭയിൽ യു ഡി എഫിൻ്റെ എല്ലാ നയങ്ങൾക്കും പിന്തുണയില്ല: പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ രമ സ്പീക്കർക്ക് കത്ത് നൽകി

യുഡിഎഫിനെ വഞ്ചിച്ച് കെ കെ രമ. നിയമസഭയിൽ യു ഡി എഫിൻ്റെ എല്ലാ നയങ്ങൾക്കും പിന്തുണയില്ല .പ്രത്യേക ബ്ലോക്ക് ആയി ഇരിക്കാൻ രമ സ്പീക്കർക്ക് കത്ത് നൽകി. രമേശ് ചെന്നിത്തലയുടെ ഇരിപ്പിടം വി ഡി സതീശൻ്റെ സീറ്റിന് പിന്നിൽ.

ചരിത്രത്തിലാദ്യമായി ഒരു മുന്നണി തുടർ ഭരണം നേടിയിട്ട് സമ്മേളിക്കുന്ന ആദ്യ നിയമസഭ എന്ന പ്രത്യേകതയിലൂടെയാണ് 15-ാം കേരള നിയമസഭയുടെ ആദ്യ ദിവസം കടന്ന് പോയത്. അൻപത്തിമൂന്ന് പുതുമുഖങ്ങൾ ഉൾപ്പടെ 136 പേർ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.

മന്ത്രിമാരിലും പതിനേഴ് പേർ പുതുമുഖങ്ങൾ. മൂന്നു വനിത മന്ത്രിമാർ അടക്കം 11 വനിതകൾ സഭയിലെത്തി. 14-ാം കേരള നിയമസഭയിൽ ഉണ്ടായിരുന്ന 75 പേർ ഇത്തവണയും സഭയിലുണ്ട്. 2011-ൽ സഭയിലുണ്ടായിരുന്ന 12 പേരും 2021-ലെ സഭയിലുണ്ട്.

ഉമ്മൻ ചാണ്ടി തന്നെയാണ് സഭയിൽ സീനിയർ. 12-ാം തവണയാണ് ഉമ്മൻ ചാണ്ടി സഭയിൽ എത്തുന്നത്.ഭരണപക്ഷത്ത് മുൻനിരയിൽ ആദ്യം മുഖ്യമന്ത്രി പിണറായി വിജയൻ പിന്നെ എം വി ഗോവിന്ദൻ. മന്ത്രിമാരായ കെ രാജൻ, റോഷി അഗസ്റ്റിൻ, എ കെ ശശീന്ദ്രൻ, കെ.രാധാകൃഷ്ണൻ,കെ.എൻ. ബാലഗോപാൽ എന്നിവരുമുണ്ട്.

രണ്ടാം നിരയിൽ പി.രാജീവ്, പി പ്രസാദ്, അഹമ്മദ് ദേവർകോവിൽ, ആർ ബിന്ദു ,സജി ചെറിയാൻ, വി ശിവൻകുട്ടി, മുഹമ്മദ് റിയാസ്, ചിഞ്ചു റാണി എന്നിവരാണ് . ആൻറണി രാജുവും വീണാ ജോർജും മൂന്നാം നിരയിൽ.

പ്രതിപക്ഷ നിരയിൽ ആദ്യ സീറ്റ് ഡെപ്യൂട്ടി സ്പീക്കറിനാണ്. രണ്ടാം സീറ്റിൽ നിയുക്ത പ്രതിപക്ഷനേതാവ് വി ഡി സതീശൻ. പി കെ കുഞ്ഞാലിക്കുട്ടി, പി ജെ ജോസഫ് അനൂപ് ജേക്കബ്, ഉമ്മൻചാണ്ടി എന്നിവർക്കൊപ്പം സിപിഐ നിയമസഭാകക്ഷി നേതാവ് ഇ. ച ന്ദ്രശേഖരൻ, സർക്കാർ ചീഫ് വിപ്പ് എൻ ജയരാജ് എന്നിവരുമുണ്ട്.

മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വി ഡി സതീശൻ്റെ സീറ്റിന് പിന്നിൽ രണ്ടാം നിരയിലാണ് സ്ഥാനം. മുൻ പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറും പിൻനിരയിലാണ്. യു ഡി എഫ് പിന്തുണയോടെ ജയിച്ച ആർ എം പി നേതാവ് കെ കെ രമ പ്രത്യേക ബ്ലോക്കായി ഇരിക്കും. യു ഡി എഫിന്റെ എല്ലാ നയങ്ങൾക്കും പിന്തുണയില്ലന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു.

സ്പീക്കർ സ്ഥാനത്തേക്ക് മൽസരം ഉറപ്പായി. UDF പി.സി വിഷ്ണു നാഥിനെ സ്പീക്കർ സ്ഥാനത്തേക്ക് മത്സരിപ്പിക്കും .മൽസരത്തെ എം ബി രാജേഷ് സ്വാഗതം ചെയ്തു.

സത്യവാചകം ചൊല്ലാൻ സീറ്റിൽ നിന്ന് എഴുന്നേറ്റ് രമേശ് ചെന്നിത്തല വി ഡി സതീശനെ കൈകൂപ്പി തൊഴുത ശേഷം സത്യപ്രതിജ്ഞക്കായി പോയത് കൗതുകകമായി.സതീശൻ സത്യവാചകം ചൊല്ലുമ്പോൾ ക്യാമറ കണ്ണുകൾ രമേശ് ചെന്നിത്തലയെ ഒപ്പിയെടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News